കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോഴും പുറത്തു പോകുമ്പോഴുമെല്ലാം ഏറ്റവും ഉപകാരപ്പെടുന്ന ഒന്നാണ് സ്ട്രോളറുകൾ (Stroller). 2000 രൂപ മുതൽക്ക് ആമസോണിലും ഓൺലൈനിലുമെല്ലാം സ്ട്രോളറുകൾ ലഭ്യമാണ്. എന്നാൽ അടുത്തിടെ വില കൊണ്ട് ഞെട്ടിച്ച ഒരു സ്ട്രോളർ വാർത്തയിൽ ഇടംപിടിച്ചിരുന്നു. സൂപ്പർ കാർ നിർമാതാക്കളായ ലാംബോർഗിനി (Lamborghini) പുറത്തിറക്കിയ സൂപ്പർ സ്ട്രോളറുകളുടെ വില 5000 ഡോളറാണ് (ഏകദേശം 4.3 ലക്ഷം രൂപ).
ബ്രിട്ടീഷ് ബ്രാൻഡായ സിൽവർ ക്രോസുമായി (Silver Cross) സഹകരിച്ചാണ് ഇറ്റാലിയൻ കാർ നിർമ്മാതാക്കളായ ലാംബോർഗിനി ആഢംബര പാരന്റിംഗ് രംഗത്തെ കളക്ടർമാർ ആഗ്രഹിക്കുന്ന ലിമിറ്റഡ് എഡിഷൻ സ്‌ട്രോളറായ റീഫ് എഎൽ അരാൻസിയോ (Reef AL Arancio) 4.3 ലക്ഷം രൂപയ്ക്ക് പുറത്തിറക്കിയിരിക്കുന്നത്. സൂപ്പർ-സ്‌ട്രോളറിന്റെ 500 യൂണിറ്റുകൾ മാത്രമേ ആഗോളതലത്തിൽ നിർമ്മിക്കുകയുള്ളൂ. വെറും ഒരു ബേബി ഗിയർ എന്നതിനപ്പുറം സമ്പന്നരായ മാതാപിതാക്കൾക്ക് ശേഖരിക്കാവുന്ന അപൂർവ വസ്തുവായാണ് റീഫ് എഎൽ അരാൻസിയോ വിലയിരുത്തപ്പെടുന്നത്.

Lamborghini partners with Silver Cross to launch the limited-edition Reef AL Arancio, a luxury stroller priced at a staggering Rs 4.3 lakh.