ഡിജിറ്റൽ പരിവർത്തന യാത്രയിലെ സുപ്രധാന ചുവടുവെയ്പ്പുമായി ഇന്ത്യ പോസ്റ്റ് (India Post). ഡിജിറ്റൽ ഇന്ത്യ (Digital India) സംരംഭത്തിനു കീഴിൽ വികസിപ്പിച്ച ഐടി 2.0 – അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്നോളജിയാണ് (IT 2.0 – Advanced Postal Technology-APT) തപാൽ വകുപ്പ് രാജ്യവ്യാപകമായി അവതരിപ്പിച്ചിരിക്കുന്നത്.

സുരക്ഷിത പണമിടപാടുകൾക്കായി ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾ, ഡെലിവെറി കൂടുതൽ സുരക്ഷിതമാക്കാൻ ഒടിപി അടിസ്ഥാനമാക്കിയുള്ള ഡെലിവെറി സംവിധാനം, കൃത്യത വർധിപ്പിക്കുന്നതിനായി 10 അക്കങ്ങളുള്ള ആൽഫാന്യൂമെറിക് ഡിജിപിൻ, ജീവനക്കാർക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്ന ഏകീകൃത ഇൻ്റർഫേസ്, എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് ഐടി 2.0 – അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്നോളജി എത്തുന്നത്.
1.70 ലക്ഷത്തിലധികം ഓഫീസുകളെ സുരക്ഷിതമായ ക്ലൗഡ് സിസ്റ്റം വഴി ബന്ധിപ്പിച്ചാണ് എപിടി പ്രവർത്തനം. പോസ്റ്റ് ഓഫീസുകൾ, മെയിൽ ഓഫീസുകൾ, അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകൾ എന്നിവ ഉൾപ്പെടെയാണിത്. രാജ്യവ്യാപകമായ ഡിജിറ്റൽ നെറ്റ്‌വർക്കിലൂടെ എല്ലാ പൗരന്മാർക്കും വേഗമേറിയതും മികച്ചതുമായ സര്‍വീസ് ഉറപ്പാക്കാനാകുമെന്ന് ഇന്ത്യ പോസ്റ്റ് പ്രതിനിധി അറിയിച്ചു.
India Post has unveiled IT 2.0, an advanced postal technology, to enhance services with features like QR-based payments, OTP-based delivery, and a unified interface.