എബിഡ്റ്റഡയിൽ (earnings before interest, taxes, depreciation, and amortisation-EBITDA) റെക്കോർഡ് സൃഷ്ടിച്ച് അദാനി ഗ്രൂപ്പ് (Adani Group). ഗ്രൂപ്പിന്റെ പോർട്ട്ഫോളിയോ കമ്പനികളുടെ ത്രൈമാസ ഓപ്പറേറ്റിംഗ് വരുമാനത്തിലാണ് പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ ₹23793 കോടിയാണ് നേട്ടം. ചരിത്രത്തിലാദ്യമായി അദാനി ഗ്രൂപ്പിൻ്റെ എബിഡ്റ്റഡ 90572 കോടി രൂപയായി ഉയർന്നിട്ടുമുണ്ട്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എബിഡ്റ്റഡ ഏകദേശം 10 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ അദാനി ഗ്രൂപ്പിൻ്റെ ഇൻഫ്രാസ്ട്രക്ചർ കമ്പനികളാണ് റെക്കോർഡ് വരുമാനം നേടിയത്. അദാനി ഗ്രീൻ എനെർജി (Adani Green Energy Limited), അദാനി എനെർജി സൊല്യൂഷൻസ് (Adani Energy Solutions Limited), അദാനി പോർട്ട്സ് ആൻഡ് സെസ് (Adani Ports and SEZ Ltd), അംബുജ സിമൻ്റ്സ് (Ambuja Cements) എന്നിവയെല്ലാം വളർച്ച കൈവരിച്ചതായി ഗ്രൂപ്പ് അറിയിച്ചു.
2025 ജൂൺ മാസത്തോടെ അസറ്റ് ബെയിസ് (Asset Base) 6.1 ലക്ഷം കോടി രൂപയായി വർധിച്ചു. വിമാനത്താവളങ്ങൾ, സോളാർ, വിൻഡ് പവർ, റോഡുകൾ തുടങ്ങിയ ഇൻകുബേറ്റിംഗ് ഇൻഫ്രാ ആസ്തികൾ (Incubating infra assets) ആദ്യമായി 10000 കോടി എബിറ്റ്ഡ കടന്നതായും കമ്പനി അറിയിച്ചു.
Adani Group reports a record quarterly EBITDA of ₹23,793 crore in Q1 FY26, showcasing strong performance across its portfolio companies.