ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (SCI)യുടെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭത്തിൽ നിന്ന് കുറഞ്ഞത് 10 ഇടത്തരം എണ്ണ ടാങ്കറുകൾ വാങ്ങാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC). വെസ്സലുകൾ ഇന്ത്യയിലെ ഷിപ്പ് യാർഡുകളിലാണ് നിർമിക്കപ്പെടുക. തദ്ദേശീയമായി കപ്പലുകൾ നിർമ്മിക്കുന്നത് ഊർജസുരക്ഷയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകരമാകുമെന്നുമാണ് വിലയിരുത്തൽ.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി-ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. നിലവിൽ രാജ്യം ഊർജ വിതരണത്തിനായി വാടകക്കപ്പലുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. സുരക്ഷിതമായ ഊർജ വിതരണ ലൈനുകൾ സ്ഥാപിക്കുന്നതിനായി സർക്കാർ പ്രോത്സാഹനത്തോടെ ഐഒസിയും മറ്റു സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികളും ഇന്ത്യയിൽ കപ്പലുകൾ നിർമിക്കുന്നതിനായി സംയുക്ത ഷിപ്പിംഗ് കമ്പനി സ്ഥാപിക്കാനുള്ള പദ്ധതി പരിഗണനയിലാണ്. എന്നാൽ കപ്പൽ നിർമ്മാണത്തിലെ പ്രാവീണ്യക്കുറവ് കാരണം, ഒരു വർഷത്തിലധികമായി ഈ നിർദേശം ഫലപ്രാപ്തിയിലേക്കെത്താനായിട്ടില്ലെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Indian Oil Corporation will purchase at least 10 crude carriers from a joint venture led by SCI. The vessels will be built in India to boost energy security and jobs.