മെറ്റീരിയിൽ ഓർഗനൈസേഷൻ (Material Organisation), മസാഗോൺ ഷിപ്പ് ബിൽഡേർസ് (Mazagon Dock Shipbuilders Ltd) എന്നിവയിൽ നിന്ന് വമ്പൻ ഓർഡർ സ്വന്തമാക്കി ശ്രീ റെഫ്രേജെറേഷൻസ് ലിമിറ്റഡ് (Shree Refrigerations Limited). 23.75 കോടി രൂപയുടെ ഓർഡറാണ് ശ്രീ റെഫ്രേജെറേഷൻസ് ഇരുകമ്പനികളിൽ നിന്നുമായി സ്വന്തമാക്കിയിരിക്കുന്നത്.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സർക്കാർ സ്ഥാപനമായ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിൽ നിന്നും 19 കോടി രൂപയുടെ ഓർഡറാണ് കമ്പനിക്ക് ലഭിച്ചത്. കോസ്റ്റ് ഗാർഡ് കപ്പലുകൾക്കുള്ള യാർഡ് 16514 (14FPVs) പ്രോജക്റ്റിനായി ടേൺകീ HVAC സിസ്റ്റം വിതരണം ചെയ്യുന്നത് ഉൾപ്പെടെയുള്ളതാണ് ഈ ആഭ്യന്തര കരാർ. അതേസമയം, മാഗ്നറ്റിക് ബെയറിംഗ് കംപ്രസ്സർ അധിഷ്ഠിത എസി പ്ലാന്റിന്റെ വിതരണത്തിനുള്ള നാല് കോടിയിലധികം രൂപയുടെ ആഭ്യന്തര കരാറാണ് മെറ്റീരിയിൽ ഓർഗനൈസേഷനുമായി ഉള്ളത്. രണ്ട് ഓർഡറുകളുടേയും സമയപരിധി 2029 സെപ്റ്റംബറാണ്.
Shree Refrigerations secures a ₹23.75 crore defense order from Mazagon Dock Shipbuilders and Material Organisation for naval HVAC systems.
