പ്രോട്ടോടൈപ്പ് വികസനം, ഉൽപ്പന്ന പരീക്ഷണങ്ങൾ, വിപണി പ്രവേശനം, വാണിജ്യവൽക്കരണം എന്നിവയ്ക്കായി സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം (Startup India Seed Fund Scheme). 2021ലാണ് പദ്ധതി ആരംഭിച്ചത്. യോഗ്യതയുള്ള സ്റ്റാർട്ടപ്പുകൾക്ക് സ്റ്റാർട്ടപ്പ് ഇന്ത്യ പോർട്ടൽ വഴി സ്കീമിനായി അപേക്ഷിക്കാം. പ്രോട്ടോടൈപ്പ് വികസനം മുതലായവയ്ക്ക് ഗ്രാന്റായി ₹ 20 ലക്ഷം വരെയും സ്കെയിലിംഗിനായി ₹ 50 ലക്ഷം വരെയും ലഭിക്കും.

ഇന്ത്യയിലുടനീളമുള്ള യോഗ്യതയുള്ള ഇൻകുബേറ്ററുകൾ വഴിയാണ് തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾക്ക് സീഡ് ഫണ്ട് വിതരണം ചെയ്യുന്നത്. ഇൻകുബേറ്ററുകൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി വർഷം മുഴുവനും അപേക്ഷകൾ ക്ഷണിക്കുന്നു. നിർബന്ധിത ഫിസിക്കൽ ഇൻകുബേഷൻ ഇല്ല എന്നതും പാൻ-ഇന്ത്യ സ്റ്റാർട്ടപ്പ് പ്രോഗ്രാമാണ് എന്നതുമാണ് പ്രധാന സവിശേഷതകൾ. സ്റ്റാർട്ടപ്പുകൾക്ക് ഒരേ സമയം മൂന്ന് ഇൻകുബേറ്ററുകളിൽ അപേക്ഷിക്കാനുമാകും.
The Startup India Seed Fund Scheme (SISFS), launched in 2021, offers financial aid up to ₹50 Lakh for prototype development, testing, market entry, and scaling for startups.