കുറഞ്ഞത് മൂന്ന് ലക്ഷം തിരികെവിളിക്കാൻ ബിഎംഡബ്ല്യു എജി (BMW AG). സ്റ്റാർട്ടർ മോട്ടോറിലെ തകരാർ കാരണം എഞ്ചിൻ ഫയർ സാധ്യത കണക്കിലെടുത്താണ് വാഹനങ്ങൾ തിരികെവിളിക്കുന്നത്. 2015നും 2021നും ഇടയിൽ നിർമിച്ച മിക്ക മോഡൽ ലൈനുകൾക്കും എഞ്ചിൻ സ്റ്റാർട്ടറിന് തീപിടിക്കാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ട്. തകരാറുമായി ബന്ധപ്പെട്ട് ജർമൻ നിർമ്മാതാക്കൾക്ക് യുഎസ്സിൽ 195,000 വാഹനങ്ങളും ജർമനിയിൽ 136,000 വാഹനങ്ങളും നന്നാക്കേണ്ടിവരും.

വാഹനങ്ങളുടെ സ്റ്റാർട്ടർ മോട്ടോറിലേക്ക് വെള്ളം ചോരുകയും അത് തകരാറിന് കാരണമാവുകയും ചെയ്യുന്നതായാണ് ബിഎംഡബ്ല്യു നൽകിയിരിക്കുന്ന വിശദീകരണം. ഇത് ഷോർട്ട് സർക്യൂട്ടിനും ഏറ്റവും മോശം സാഹചര്യത്തിൽ വാഹനത്തിന് തീപിടിക്കാനും ഇടയാക്കും. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഉപഭോക്താക്കൾ അവരുടെ വാഹനങ്ങൾ കെട്ടിടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലത്തിൽ പാർക്ക് ചെയ്യണമെന്നും കമ്പനി അറിയിച്ചു.
കോണ്ടിനെന്റൽ എജി നിർമിച്ച ബ്രേക്കിംഗ് സിസ്റ്റത്തിലെ തകരാറുകൾ കാരണം കഴിഞ്ഞ വർഷം 1.5 ദശലക്ഷം കാറുകൾ തിരിച്ചുവിളിച്ചതിനു പിന്നാലെ ഈ പിഴവ് ബിഎംഡബ്ല്യുവിന് മറ്റൊരു തിരിച്ചടിയായിരിക്കുകയാണ്.
BMW recalls over 300,000 vehicles (2015-2021 models) in the US and Germany due to a starter motor defect that poses a serious engine fire risk.