കേരളത്തിൽ അഞ്ച് ദേശീയ പാത പദ്ധതികൾ കൂടി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). സംസ്ഥാനത്തെ റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായാണ് നീക്കം.

അഞ്ച് പുതിയ ദേശീയ പാതകൾ കൂടി വികസിപ്പിക്കുന്നതിനുള്ള പദ്ധതി രേഖ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സംസ്ഥാനത്തിന് നൽകിയ കത്തിൽ എൻഎച്ച്എഐ അറിയിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.
രാമനാട്ടുകര-കോഴിക്കോട് വിമാനത്താവള റോഡ്, കണ്ണൂർ വിമാനത്താവള റോഡ് (ചൊവ്വ-മട്ടന്നൂർ), കൊടുങ്ങല്ലൂർ-അങ്കമാലി, വൈപ്പിൻ-മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതിരേഖയാണ് തയ്യാറാക്കുന്നത്. ഇതോടൊപ്പം കൊച്ചി-മധുര ദേശീയപാതയിലെ കോതമംഗലം, മൂവാറ്റുപുഴ ബൈപാസുകളുടെ നിർമാണത്തിനുള്ള പദ്ധതിരേഖയും തയ്യാറാക്കിവരികയാണ്.
nhai is initiating plans to upgrade five more roads in kerala to national highway status, enhancing road connectivity in the state.