അന്റാർട്ടിക്കയിലേക്ക് ഗവേഷണ ഉപകരണങ്ങൾ നേരിട്ട് കയറ്റുമതി ചെയ്യുന്നതിനായി റഷ്യൻ കാർഗോ വിമാനം വാടകയ്‌ക്കെടുത്ത് ഇന്ത്യ. അന്റാർട്ടിക്കയിലെ അന്തരീക്ഷവും കാലാവസ്ഥാ വ്യതിയാനങ്ങളും രേഖപ്പെടുത്തുന്നതിനായുള്ള ശാസ്ത്രീയ ഉപകരണങ്ങളുമായി ഹെവി-ഡ്യൂട്ടി റഷ്യൻ IL-76 കാർഗോ വിമാനം അന്റാർട്ടിക്കയിലേക്കു പുറപ്പെട്ടത്.

ഇന്ത്യയും അന്റാർട്ടിക്കയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള വ്യോമ ചരക്ക് ദൗത്യമായ ഡ്രോണിംഗ് മൗഡ് ലാൻഡ് എയർ നെറ്റ്‌വർക്ക് (DROMLAN) വഴിയായിരുന്നു വിമാനയാത്ര. ഭാരതി, മൈത്രി ഗവേഷണ കേന്ദ്രങ്ങളിലെ ഇന്ത്യൻ ഗവേഷകർക്കായി 18 ടൺ ഉപകരണങ്ങൾ, മരുന്നുകൾ, വിഭവങ്ങൾ, അവശ്യവസ്തുക്കൾ എന്നിവയാണ് കാർഗോ വിമാനത്തിൽ അയച്ചത്.
ഇന്ത്യൻ സൈന്യം സാധാരണയായി ചരക്ക് ഗതാഗതത്തിനായി വിന്യസിക്കുന്ന ഈ പ്രത്യേക വിമാനം ഗോവയിലെ മോപയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് തിരിച്ചുവിട്ടത്. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ വഴി ദക്ഷിണാർദ്ധഗോളത്തിലെ ലക്ഷ്യസ്ഥാനത്തേക്ക് വിമാനമെത്തും.
india hired a russian il-76 cargo plane to transport 18 tons of research equipment and supplies directly to antarctica via the dromlan network.