കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (MoHFW) ആദ്യ മാനസികാരോഗ്യ അംബാസഡറായി ബോളിവുഡ് താരം ദീപിക പദുക്കോൺ (Deepika Padukone). ലോക മാനസികാരോഗ്യ ദിനത്തിലാണ് ലിവ് ലവ് ലാഫ് (LLL) ഫൗണ്ടേഷൻ സ്ഥാപക കൂടിയായ ദീപികയെ ആരോഗ്യ മന്ത്രാലയം തിരഞ്ഞെടുത്തിരിക്കുന്നത്.
മാനസികാരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ കുറയ്ക്കുന്നതിനും രാജ്യത്ത് മാനസികാരോഗ്യത്തിന് കൂടുതൽ പിന്തുണ നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായാണ് തീരുമാനം. ദീപികയുമായി സഹകരിക്കുന്നത് മാനസികാരോഗ്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഢ പറഞ്ഞു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആദ്യ മാനസികാരോഗ്യ അംബാസഡറാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ദീപിക പ്രതികരിച്ചു. മാനസികാരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിൽ രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ മാനസികാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
bollywood star deepika padukone, founder of lll foundation, is appointed as the first mental health ambassador by the central health ministry (mohfw).