ബഹുരാഷ്ട്ര ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ ഫോക്‌സ്‌കോണിൽ (Foxconn) നിന്നുള്ള പ്രതിനിധി സംഘം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് ₹15000 കോടി നിക്ഷേപം സംബന്ധിച്ചാണ് കൂടിക്കാഴ്ച. 14000 എഞ്ചിനീയറിംഗ് ജോലികളും നിക്ഷേപ പ്രോത്സാഹനത്തിനായുള്ള സംസ്ഥാന നോഡൽ ഏജൻസിയായ ഗൈഡൻസിന്റെ ഫോക്‌സ്‌കോൺ ഡെസ്‌കും കമ്പനി പ്രതിനിധികൾ പ്രഖ്യാപിച്ചു.

തമിഴ്‌നാടിന്റെ ഇലക്ട്രോണിക്‌സ്, നൂതന ഉത്പാദന മേഖലയ്ക്ക് വലിയ ഉത്തേജനമാണ് ഇതിലൂടെ വരികയെന്ന് ഫോക്‌സ്‌കോൺ ഇന്ത്യൻ പ്രതിനിധിയും സീനിയർ ഗ്ലോബൽ എക്‌സിക്യൂട്ടീവുമായ റോബർട്ട് വു പറഞ്ഞു. റോബർട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വ്യവസായ മന്ത്രി ടി.ആർ.ബി. രാജ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ പദ്ധതികളുടെ വേഗത്തിലുള്ള ഏകോപനം, നിക്ഷേപക സൗകര്യം, മിഷൻ മോഡ് ഇടപെടൽ എന്നിവ ഉറപ്പാക്കുന്നതിനായി തമിഴ്‌നാട്ടിൽ ഇന്ത്യയിലെ ആദ്യത്തെ ഫോക്‌സ്‌കോൺ ഡെസ്‌ക് സ്ഥാപിക്കുന്നതായി ഫോക്‌സ്‌കോൺ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ ₹15,000 കോടിയുടെ പ്രധാന നിക്ഷേപ പ്രതിജ്ഞാബദ്ധതയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വളർന്നുവരുന്ന സാങ്കേതിക ഉത്പാദനം ത്വവേഗത്തിലാക്കുകയും ഫോക്‌സ്‌കോണും തമിഴ്‌നാടും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും.
ഫോക്‌സ്‌കോണിനും സംസ്ഥാനത്തിനുമിടയിലുള്ള തന്ത്രപരമായ ഇടപെടലിലെ പുതിയ നാഴികക്കല്ലാണ് ഈ യോഗം അടയാളപ്പെടുത്തുന്നത്. ഉയർന്ന മൂല്യമുള്ള നിർമാണം, കയറ്റുമതി, എഞ്ചിനീയറിംഗ് നവീകരണം എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ തമിഴ്‌നാടിന്റെ സ്ഥാനം വീണ്ടും ഉറപ്പിക്കുന്നതാണിത്. നേരത്തെ കാഞ്ചീപുരത്ത് ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഫോക്‌സ്‌കോൺ തമിഴ്‌നാട്ടുമായി 1600 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചിരുന്നു.
foxconn representatives met cm stalin, announcing a ₹15,000 crore investment in tamil nadu, creating 14,000 engineering jobs and a dedicated foxconn desk.