എഐ സ്റ്റാർട്ടപ്പിന് 23 കോടി രൂപ ഫണ്ടിങ് നേടി ശ്രദ്ധേയനായ സംരംഭകനാണ് ദ്രവ്യ ഷാ (Dhravya Shah) എന്ന ഇരുപതുകാരൻ. മുംബൈ സ്വദേശിയായ ദ്രവ്യ സൂപ്പർമെമ്മറി (Supermemory) എന്ന തന്റെ എഐ സ്റ്റാർട്ടപ്പിനായാണ് വമ്പൻ നിക്ഷേപം നേടിത്. ഐഐടി പഠനം പാതിവഴിക്ക് ഉപേക്ഷിച്ച് ദ്രവ്യ ആരംഭിച്ച സ്റ്റാർട്ടപ്പാണ് നേട്ടത്തിലെത്തിയത്.

ഇതിനോടകം തന്നെ ദ്രവ്യയുടെ സ്റ്റാർട്ടപ്പിന് ആഗോള ടെക് ഭീമൻമാരായ ക്ലൗഡ്ഫ്ലെയർ (Cloudflare), ഗൂഗിൾ എഐ (Google AI), ഡീപ്പ്മൈൻഡ് (Deepmind), ഓപ്പൺ എഐ (OpenAI), മെറ്റാ (Meta) തുടങ്ങിയവയുടെ പിന്തുണയുണ്ടെന്ന് ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു.
ശാസ്ത്രം, വിദ്യാഭ്യാസം, കല തുടങ്ങിയ മേഖലകളിൽ അസാധാരണ കഴിവുകളുള്ള വ്യക്തികൾക്ക് നൽകുന്ന പ്രത്യേക യുഎസ് വിസയായ O-1 വിസയും ദ്രവ്യ ഷാ നേടി. മികച്ച ആഗോള പ്രതിഭകൾക്കുള്ള ഈ വിസ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിൽ ഒരാളാണ് ഷാ.
dhravya shah, a 20-year-old iit dropout from mumbai, secures ₹23 crore funding for his ai startup ‘supermemory’ with support from tech giants like google ai and openai.