വ്യോമയാന സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ദേശീയ വ്യോമയാന സുരക്ഷാ കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യ. വ്യോമഗതാഗതത്തിലും വിമാനത്താവള വികസനത്തിലും കുതിച്ചുചാട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ന്യൂഡൽഹിയിൽ നടന്ന ഏഷ്യ-പസഫിക് ആക്സഡിന്റ് ഇൻവസ്റ്റിഗേഷൻ ഗ്രൂപ്പ് (APAC-AIG) യോഗത്തിൽ പുതിയ കേന്ദ്രം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം.

ഇന്ത്യയുടെ വ്യോമയാന സുരക്ഷാ ശൃംഖല ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. കപ്പാസിറ്റി ബിൽഡിങ്, ഇൻസ്റ്റിറ്റയൂഷണൽ റിഫോംസ്, അന്താരാഷ്ട്ര സഹകരണം എന്നിവയിൽ ദേശീയ വ്യോമയാന സുരക്ഷാ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കേന്ദ്ര സിവിൽ വ്യോമയാന സെക്രട്ടറി സമീർ കുമാർ സിൻഹ അറിയിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ വ്യോമയാന മേഖലയിൽ സുരക്ഷാ മേൽനോട്ട സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിലും നിയന്ത്രണ അനുസരണം ഉറപ്പാക്കുന്നതിലും പുതിയ കേന്ദ്രം പ്രധാന പങ്ക് വഹിക്കും.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA), എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) എന്നിവയുടെ മനുഷ്യശക്തി ഇരട്ടിയാക്കാനും സിവിൽ ഏവിയേഷൻ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. വിമാന യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നതിനനുസരിച്ച് ഏറിവരുന്ന സുരക്ഷാ മേൽനോട്ട ആവശ്യകതകൾ പരിഹരിക്കുന്നതിനായാണ് ഈ വിപുലീകരണം. ഈ നിയന്ത്രണ സ്ഥാപനങ്ങളുടെ നിയമപരമായ അധികാരങ്ങളും പ്രവർത്തന കാര്യക്ഷമതയും വർധിപ്പിക്കുന്ന ഭാരതീയ വായുയൻ അധിനിയം, 2024 വഴി ഈ നീക്കം ശക്തിപ്പെടുത്തും.
india announced the establishment of a national aviation safety centre at the apac-aig meeting to strengthen safety systems and oversight in the sector.
