ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം ദക്ഷിണേന്ത്യയിലെ പ്രമുഖ ആത്മീയ കേന്ദ്രമാണ്. കഴിഞ്ഞ 11 മാസത്തിനുള്ളിൽ 900 കോടിയിലധികം രൂപ സംഭാവന സ്വീകരിച്ചതിലൂടെ ഈ ക്ഷേത്രം ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഇന്ത്യയിലെ സമ്പന്ന ക്ഷേത്രങ്ങളെ കുറിച്ചറിയാം.
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രമാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായി ആഘോഷിക്കപ്പെടുന്നത്. 2011ൽ രഹസ്യ നിലവറകളിലെ സ്വർണ്ണം, വിലയേറിയ ആഭരണങ്ങൾ, പുരാതന ആഭരണങ്ങൾ എന്നിവയുടെ അസാധാരണമായ ശേഖരമാണ് ക്ഷേത്രത്തിൽ കണ്ടെത്തിയത്. അതിൽ 500 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള നാണയങ്ങളും ഉൾപ്പെടുന്നു.

ഗുരുവായൂർ ദേവസ്വവും കോടിക്കണക്കിന് രൂപയുടെ ബാങ്ക് നിക്ഷേപങ്ങളും, ഏക്കർ കണക്കിന് ഭൂമിയും, സ്വർണ്ണം, വെള്ളി, രത്നക്കല്ലുകൾ തുടങ്ങിവയുടെ ശേഖരവുമുള്ള സമ്പന്ന ക്ഷേത്രമാണ്. എല്ലാ വർഷവും ലക്ഷക്കണക്കിന് ഭക്തർ ക്ഷേത്രം സന്ദർശിക്കുന്നു. ഇത് രാജ്യത്തെ ആത്മീയതയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും പ്രധാന കേന്ദ്രമാക്കി മാറ്റുന്നു.
ഇന്ത്യയിലെ മറ്റൊരു സമ്പന്നമായ ക്ഷേത്രമാണ് ജമ്മു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രം. ത്രികൂട പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം വർഷം തോറും ലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണിത്. രേഖകൾ പ്രകാരം, സംഭാവനകളിൽ നിന്ന് കോടിക്കണക്കിന് വാർഷിക വരുമാനം ക്ഷേത്രത്തിന് ലഭിക്കുന്നുണ്ട്.
സുവർണ്ണ ക്ഷേത്രം അഥവാ ഹർമന്ദിർ സാഹിബ് വൻ സമ്പത്ത് സൂക്ഷിക്കുന്ന മറ്റൊരു ക്ഷേത്രമാണ്. പഞ്ചാബിലെ അമൃത്സറിലുള്ള പുണ്യക്ഷേത്രം ദിവസേന ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യ ഭക്ഷണം വിളമ്പുന്നു. സംഭാവനകളിൽ നിന്നും വഴിപാടുകളിൽ നിന്നുമുള്ള ക്ഷേത്രത്തിന്റെ വാർഷിക വരുമാനം ഏകദേശം 500 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു.
ഇന്ത്യയിലെ ഏറ്റവും ആദരണീയമായ ക്ഷേത്രങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ ഷിർദ്ദി സായിബാബ ക്ഷേത്രം. സംഭാവനകളും വഴിപാടുകളും കണക്കാക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും വമ്പൻ ക്ഷേത്രങ്ങളിൽ ഒന്നാണിത്. പ്രതിവർഷം ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ഈ ക്ഷേത്രത്തിന് വൻ സമ്പത്ത് സംഭാവനയായി ലഭിക്കുന്നു.
tirupati earned ₹900 crore in 11 months. know about india’s richest temples like sree padmanabhaswamy, guruvayur, vaishno devi, and shirdi sai baba.
