സോഹോ കോർപറേഷൻ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു പുതിയ പ്രതിഭകളെ അന്വേഷിക്കുകയാണ്. അദ്ദേഹം തന്നെ നേരിട്ടാണ് നിയമനം നടത്തുന്നത്.

ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോർപറേഷന്റെ ഇമെയിൽ സേവനമായ സോഹോ മെയിൽ 100 മില്യൺ ഡോളർ വാർഷിക വരുമാനത്തിലേക്ക് അടുക്കുകയാണെന്നും ഇപ്പോൾ അതിന്റെ ബിസിനസിന്റെ 70 ശതമാനത്തിലധികവും ഇന്ത്യയ്ക്ക് പുറത്തുനിന്നാണെന്നും വെമ്പു എക്സ് പോസ്റ്റിൽ പറഞ്ഞു. ബിസിനസ്സ് വളർന്നുകൊണ്ടിരിക്കുമ്പോൾ, സോഹോയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക ടീമുകളിൽ ചേരാൻ ശക്തമായ ഗണിതശാസ്ത്ര അഭിരുചിയുള്ള ആളുകളെ താൻ അന്വേഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാങ്കേതിക പ്രവർത്തനങ്ങൾ ഭൂരിഭാഗവും ഇവിടുത്തെ സാങ്കേതിക പാത കണ്ടെത്തുന്നതിനാണ് നീക്കിവെച്ചിരിക്കുന്നത്. ഞങ്ങൾക്ക് ശക്തമായ ഗണിതശാസ്ത്ര പ്രതിഭകൾ ആവശ്യമാണ്. സമവാക്യങ്ങൾ നിങ്ങളെ ഭയപ്പെടുത്തുന്നില്ലെങ്കിൽ, ദയവായി എന്നെ പിംഗ് ചെയ്യൂ-അദ്ദേഹം എക്‌സിൽ കുറിച്ചു.
Zoho CEO Sridhar Vembu is personally seeking talented individuals with a strong mathematical aptitude to join Zoho’s expanding technical teams as Zoho Mail approaches $100M in annual revenue.
