ഇന്ത്യയിലെ ഏറ്റവും മികച്ച ഗതാഗത ഓപ്ഷനായാണ് റെയിൽവേ അറിയപ്പെടുന്നത്. കണക്റ്റിവിറ്റിക്കൊപ്പം ബസുകളേക്കാളും വിമാനങ്ങളേക്കാളും ഉയർന്ന ലഗേജ് അലവൻസ് ആണ് ട്രെയിൻ യാത്ര പലരും ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം. ലഗേജിനെക്കുറിച്ച് പറയുമ്പോൾ ട്രെയിൻ യാത്രകളിൽ മദ്യം കൊണ്ടുപോകാൻ സാധിക്കുമോയെന്നുള്ള ചോദ്യം ഉയർന്നുവരുന്നു.

ട്രെയിനുകളിലെ മദ്യം സംബന്ധിച്ച നിയമങ്ങൾ റോഡ്, വിമാന യാത്രകളിൽ ബാധകമായ നിയമങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ട്രെയിനുകളിൽ മദ്യം കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മദ്യമോ മദ്യക്കുപ്പികളോ ട്രെയിനുകളിൽ കൊണ്ടുപോകാൻ അനുവാദമില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രെയിനുകളിൽ മദ്യം കഴിക്കുന്നതും കൊണ്ടുപോകുന്നതും യാത്രക്കാർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നതിനാലും മറ്റ് യാത്രക്കാർക്ക് അനിയന്ത്രിതമായ പെരുമാറ്റത്തിനും അസ്വസ്ഥതയ്ക്കും കാരണമാകുന്നതിനാലുമാണ് റെയിൽവേ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
Carrying or consuming alcohol/liquor bottles on Indian Railways trains is strictly prohibited for passenger safety and to prevent disturbance, according to railway officials.
