ഇന്ത്യൻ പ്രീമിയർ ലീഗ് ലേലം (IPL) ഡിസംബർ മാസത്തോടെ അബുദാബിയിൽ നടക്കും.
ദുബായ് (2023), ജിദ്ദ (2024) എന്നിവയ്ക്ക് ശേഷം തുടർച്ചയായി മൂന്നാം തവണയാണ് ലേലം ഗൾഫ് വേദിയിൽ നടക്കുന്നത്. ഡിസംബർ 15 അല്ലെങ്കിൽ 16 തീയതികളിൽ ലേലം നടക്കാൻ സാധ്യതയുള്ളതായി ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ലേല വേദിയായി അബുദാബിയെ ഉൾപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം സൗദി അറേബ്യയിൽ നടന്ന മെഗാ ലേലത്തിന് ശേഷമുള്ള മിനി ലേലമായിരിക്കും ഇത്. അതേസമയം ഐപിഎൽ ഗവേർണിങ് കൗൺസിൽ ഇക്കാര്യത്തിൽ അന്തിമ ചർച്ചകളിലാണ്. വരും ദിവസങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
2024ലെ ലേലം ദുബായിലും 2025ലെ മെഗാതാരലേലം ജിദ്ദയിലുമാണ് നടന്നത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ വിദേശത്ത് നടക്കുന്ന തുടർച്ചയായ മൂന്നാമത്തെ ലേലമാകും ഇത്തവണത്തേത്. മാർക്വീ ഇവന്റുകൾ ഗൾഫിൽ നടത്തുന്ന പ്രവണത ഐപിഎൽ തുടരുന്നതിനാൽ അബുദാബിയെ വേദിയായി തീരുമാനിച്ചതായി വിവിധ ഫ്രാഞ്ചൈസി പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജിദ്ദയിൽ കഴിഞ്ഞ തവണ നടന്നത് മെഗാതാരലേലമായതിനാൽ ഇത്തവണത്തേത് മിനി ലേലമാകും. ഫ്രാഞ്ചൈസികൾ നിലവിലെ ടീമിന്റെ ശക്തി വർധിപ്പിക്കാനും ദുർബലമായ മേഖലകളിലേക്ക് പകരക്കാരെ കണ്ടെത്താനുമുള്ള തയ്യാറെടുപ്പികളിലാണ് മിനി ലേലത്തിന് ഒരുങ്ങുന്നത്.
The IPL 2026 mini-auction is reportedly scheduled for mid-December in Abu Dhabi, marking the third consecutive time the event will be held in a Gulf country.
