ഇന്ത്യയിൽ ഇടത്തരം മോട്ടോർസൈക്കിളുകളുടെ നികുതി ഘടനയിൽ വന്ന മാറ്റങ്ങളെത്തുടർന്ന് ഉയർന്ന ജിഎസ്ടി സ്ലാബിൽ നിന്ന് രക്ഷനേടാൻ തന്ത്രപരമായ നീക്കവുമായി ബജാജ് ഓട്ടോയും പ്രീമിയം പങ്കാളികളായ കെടിഎമ്മും ട്രയംഫും. 350 സിസിക്ക് താഴെയുള്ള മോട്ടോർസൈക്കിളുകളുടെ പുതിയ നിര വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

കഴിഞ്ഞ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ജിഎസ്ടി ഇടത്തരം പ്രീമിയം ബൈക്കുകളുടെ വിലയെ കാര്യമായി ബാധിച്ചിരുന്നു. 350 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറഞ്ഞപ്പോൾ, 350 സിസിക്ക് മുകളിലുള്ള ബൈക്കുകൾക്ക് നികുതി കുത്തനെ വർധിച്ച് 40 ശതമാനം സ്ലാബിലേക്ക് ഉയർന്നു. മാറ്റം കാരണം, കെടിഎമ്മിലെ ചില മോഡലുകളും ട്രയംഫിന്റെ എല്ലാ മോഡലുകളും ഉയർന്ന നികുതി സ്ലാബിൽ ഉൾപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ജിഎസ്ടി നിരക്കുകളിലെ കുറവ് പ്രയോജനപ്പെടുത്തുന്നതിനായി കെടിഎമ്മും ട്രയംഫും നിലവിലെ പോർട്ട്‌ഫോളിയോ പുനർരൂപകൽപന ചെയ്യുന്നത്. ഇതിലൂടെ 18 ശതമാനം ജിഎസ്ടി പരിധിയിൽ വരുന്ന വിലനിർണയ നേട്ടങ്ങൾ നൽകിക്കൊണ്ട് ആഗോള ബ്രാൻഡ് സവിശേഷതകളുള്ള പുതിയ 350 സിസിക്ക് താഴെയുള്ള മോട്ടോർസൈക്കിളുകൾ വിപണിയിൽ എത്തിക്കും.
Bajaj Auto is strategically developing a new line of sub-350cc motorcycles for KTM and Triumph to benefit from the revised 18% GST slab on middleweight bikes in India.
