ഇന്ത്യയുടെ വനിതാ ലോകകപ്പ് ജേതാവായ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിനെ പശ്ചിമ ബംഗാൾ പൊലീസിന്റെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (DSP) ആയി നിയമിച്ചിരിക്കുകയാണ്. വനിതാ ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പ്രകടനം പുറത്തെടുത്തതിനാണ് റിച്ചയെ തേടി പദവി എത്തിയിരിക്കുന്നത്. ഇതോടെ ഉയർന്ന സർക്കാർ പദവികൾ വഹിക്കുന്ന മറ്റ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്.

2011ൽ ഇന്ത്യയെ ഐസിസി ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിന് എം.എസ്. ധോണിയെ ഇന്ത്യൻ ടെറിട്ടോറിയൽ ആർമി ലഫ്. കേണൽ പദവി നൽകി ആദരിച്ചിരുന്നു. 2008ൽ 1983ലെ ഇന്ത്യയെ ആദ്യ ലോകകപ്പിലെക്ക് നയിച്ച ക്യാപ്റ്റൻ കപിൽ ദേവിനെ ഇന്ത്യൻ ആർമി ലഫ്. കേണൽ പദവി നൽകി ആദരിച്ചിരുന്നു. 2010ൽ ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറിനെ ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ എന്ന ഓണററി പദവി നൽകി ആദരിച്ചു.
2007ലെ ഐസിസി ടി-20 ലോകകപ്പ് ഫൈനലിലെ മാച്ച് വിന്നിങ് പ്രകനത്തിനു പിന്നാലെ ഇന്ത്യൻ താരം ജോഗീന്ദർ ശർമയെ ഹരിയാന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസായി നിയമിച്ചിരുന്നു. ഇതിഹാസ സ്പിന്നർ ഹർഭജൻ സിങ്ങിനെ പഞ്ചാബ് പൊലീസും ഇത്തരത്തിൽ ഡിഎസ്പിയാക്കി. 2024 ടി-20 ലോകകപ്പിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായതിന് ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിനെ തെലങ്കാന പൊലീസിൽ ഡിഎസ്പിയായി നിയമിച്ചിരുന്നു.
Discover the list of Indian cricket stars, including MS Dhoni, Sachin Tendulkar, and the newly appointed DSP Richa Ghosh, who hold high military or police positions.
