പഴയ ₹500, ₹1000 നോട്ടുകൾ മാറ്റാൻ ആർബിഐ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു എന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെയും ചില ഓൺലൈൻ വാർത്താ റിപ്പോർട്ടുകളിലൂടെയും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് പൂർണമായും വ്യാജമാണെന്ന് കേന്ദ്രസർക്കാരിന്റെ പിഐബി ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി.

ആർബിഐ ഇതുസംബന്ധിച്ച് യാതൊരു പുതിയ അറിയിപ്പും പുറത്തിറക്കിയിട്ടില്ലെന്ന് പിഐബി വ്യക്തമാക്കി. ധനകാര്യ, കറൻസി സംബന്ധിച്ച അറിയിപ്പുകൾക്കായി വിശ്വസിക്കാവുന്ന ഏക ഉറവിടം ആർബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ https://rbi.org.in ആണെന്നും പിഐബി മുന്നറിയിപ്പ് നൽകുന്നു.
സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ ഒരിക്കലും ഫോർവേഡ് ചെയ്യരുതെന്നും പിഐബി പൗരൻമാർക്ക് മുന്നറിയിപ്പു നൽകുന്നു. സർക്കാർ സംബന്ധമായ സംശയാസ്പദമായ സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോസ് തുടങ്ങിയവ ലഭിച്ചാൽ അവയുടെ യാഥാർത്ഥ്യം പരിശോധിക്കാനായി പിഐബി ഫാക്ട് ചെക്ക് സംഘത്തിനെ ബന്ധപ്പെടാം. ഇതിനായി +91 8799711259 എന്ന വാട്സ്ആപ്പ് നമ്പറോ [email protected] എന്ന ഇമെയിലോ ഉപയോഗിക്കാം
Claims about RBI issuing new guidelines for exchanging old ₹500 and ₹1000 notes are completely fake. PIB Fact Check confirms RBI has released no such notification. Rely only on the official RBI website.
