പ്രതിരോധ വ്യവസായ പാർക്ക് സ്ഥാപിക്കുന്ന കോയമ്പത്തൂർ ജില്ലയിലെ വാരാപ്പട്ടിയിൽ 20 കമ്പനികൾക്ക് ഭൂമി അനുവദിച്ച് തമിഴ്‌നാട് വ്യവസായ വികസന കോർപ്പറേഷൻ (TIDCO). 99 വർഷത്തെ പാട്ടത്തിനാണ് ഭൂമി അനുവദിച്ചിരിക്കുന്നത്.

മേഖലയിലെ പ്രതിരോധ വ്യാവസായിക വളർച്ചയും വികസനവും വർധിപ്പിക്കുന്നതിനുള്ള ടിഡ്‌കോയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. ഭൂമി അനുവദിക്കുന്നതിനു പുറമേ, വാരാപ്പട്ടിയിൽ 10.5 ഏക്കർ സ്ഥലത്ത് കെട്ടിടങ്ങൾ നിർമിക്കാനും ടിഡ്കോ പദ്ധതിയിടുന്നു. സ്റ്റാർട്ടപ്പ് കമ്പനികൾക്ക് വളരാനും അഭിവൃദ്ധി പ്രാപിക്കാനും അനുകൂല അന്തരീക്ഷം നൽകുന്നതിനായാണ് ഈ കെട്ടിടങ്ങളെന്ന് അധികൃതർ അറിയിച്ചു.
കോയമ്പത്തൂർ ജില്ലാ ഭരണകൂടം കഴിഞ്ഞ വർഷം വാരാപ്പട്ടിയിൽ 364.20 ഏക്കർ ഭൂമി ഏറ്റെടുത്ത് പ്രതിരോധ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനായി ടിഡ്കോയ്ക്ക് കൈമാറിയിരുന്നു. ഭൂമി ലഭിച്ച 20 സ്വകാര്യ കമ്പനികൾ പ്രതിരോധ വ്യവസായ പാർക്കിൽ അവരുടെ യൂണിറ്റുകൾ സ്ഥാപിക്കും.
The Tamil Nadu Industrial Development Corporation (TIDCO) has allotted land on a 99-year lease to 20 companies at the Varapatti Defence Industrial Park in Coimbatore and plans to construct buildings for defence startups.
