ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണ പദ്ധതിക്ക് കീഴിലുള്ള അപേക്ഷകളുടെ മറ്റൊരു ഘട്ടം കൂടി കേന്ദ്ര സർക്കാർ അംഗീകരിച്ചു. മൊത്തം 7,712 കോടി രൂപയുടെ നിക്ഷേപമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് ഐടി സെക്രട്ടറി എസ്. കൃഷ്ണൻ പറഞ്ഞു.

നിലവിലെ 249 അപേക്ഷകളിൽ 17 എണ്ണം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. നിലവിലെ അപേക്ഷകളിൽ ആദ്യ നിക്ഷേപം ജമ്മു കശ്മീരിൽ നിന്നാണ് ലഭിച്ചത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്നുള്ള കമ്പനികളുമുണ്ട്.
17 അംഗീകാരങ്ങളിൽ 10 എണ്ണത്തിൽ 1500 കോടി രൂപയുടെ സഞ്ചിത നിക്ഷേപവും 7,669 കോടി രൂപയുടെ ഉത്പാദനവുമുള്ള ഏക്വാസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്രധാനം. ഇതിനു പുറമേ 612 കോടി രൂപയുടെ സഞ്ചിത നിക്ഷേപമുള്ള ടിഇ കണക്റ്റിവിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, 957 കോടി രൂപയുടെ ജബിൽ സർക്യൂട്ട് പ്രൈവറ്റ് ലിമിറ്റഡ്, 55 കോടി രൂപയുടെ നിക്ഷേപമുള്ള സെറ്റ്കെം, 54 കോടി രൂപയുടെ നിക്ഷേപമുള്ള മൈക്രോപാക്ക് പ്രൈവറ്റ് ലിമിറ്റഡ്, 264 കോടി രൂപയുടെ നിക്ഷേപമുള്ള യുനോ മിൻഡ, 250 കോടി രൂപയുടെ നിക്ഷേപമുള്ള സിർമ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, 111 കോടി രൂപയുടെ നിക്ഷേപമുള്ള ജമ്മു കശ്മീർ ആസ്ഥാനമായുള്ള മീന ഇലക്ട്രോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയും ഉൾപ്പെടുന്നു.
ഇന്ത്യയിലെ മൂല്യ ശൃംഖല കൂടുതൽ ആഴത്തിലാക്കുക എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യമെന്ന് എസ് കൃഷ്ണൻ പറഞ്ഞി. ലോകം മൂല്യ ശൃംഖലകളുടെ വൈവിധ്യവൽക്കരണം ഉറ്റുനോക്കുകയാണെന്നും ഇന്ത്യ അതിൽ പ്രധാന പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
| The Central Government has approved 17 projects under the electronics component PLI scheme, involving investments of ₹7712 crore. Projects include optical transceivers and PCB manufacturing. |
