ഇന്ത്യയിൽ വമ്പൻ ഗ്ലോബൽ ക്യാപബിലിറ്റി സെന്റർ (GCC) സ്ഥാപിക്കാൻ ആഗോള കോസ്മറ്റിക് കമ്പനി ലോറിയൽ (L’Oréal). റിപ്പോർട്ടുകൾ പ്രകാരം കമ്പനിയുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജിസിസികളിലൊന്ന് ഹൈദരാബാദിലാണ് വരിക.

നിലവിൽ മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ കമ്പനിക്ക് ഗവേഷണ സൗകര്യങ്ങളുണ്ട്. ഇവയിൽനിന്നും വ്യത്യസ്തമായി ലോറിയലിന്റെ ആഗോള സാങ്കേതികവിദ്യ, നവീകരണം, ഗവേഷണ മാൻഡേറ്റുകൾ എന്നിവയെ പിന്തുണയ്ക്കുകയാണ ഹൈദരാബാദ് കേന്ദ്രത്തിന്റെ ലക്ഷ്യം.
നിലവിൽ കമ്പനിക്ക് ഫ്രാൻസിൽ മൂന്ന് പ്രധാന ഗവേഷണ കേന്ദ്രങ്ങളും യുഎസ്, ജപ്പാൻ, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലായി പ്രാദേശിക കേന്ദ്രങ്ങളുമാണ് ഉള്ളത്. ഹൈദരാബാദിലെ വിപുലീകരണം ഇന്ത്യൻ വിപണിയിൽ കമ്പനിയുടെ വർധിച്ചുവരുന്ന ശ്രദ്ധയെ അടിവരയിടുന്നതാണ്.
Global cosmetics giant L’Oréal is setting up a massive Global Capability Centre (GCC) in Hyderabad, which will support its worldwide technology, innovation, and research mandates.
