ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങളിൽ വൻ മാറ്റങ്ങളുമായി പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ജോലി സമയം, ഓവർടൈം, ശമ്പളത്തോടു കൂടിയ അവധി, ആരോഗ്യ ആനുകൂല്യങ്ങൾ എന്നിവയിലെല്ലാം പുതിയ തൊഴിൽ നിയമങ്ങൾ വലിയ മാറ്റങ്ങളുണ്ടാകും.

ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ജോലിസ്ഥലങ്ങൾ കൂടുതൽ പ്രവചനാതീതമാക്കാനായാണ് പുതിയ നിയമങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര പ്രതിനിധി അറിയ്ചചു. സുരക്ഷ മെച്ചപ്പെടുത്താനും ജോലിഭാരം കുറയ്ക്കാനുമായുള്ള മാറ്റങ്ങൾ എല്ലാ മേഖലകളിലും ബാധകമാണെന്നും പ്രതിനിധി കൂട്ടിച്ചേർത്തു.
എല്ലാ തൊഴിലാളികൾക്കും സമയബന്ധിതമായ മിനിമം വേതനം ഉറപ്പാക്കുകയാണ് തൊഴിൽ നിയമങ്ങളുടെ പ്രധാന ലക്ഷ്യം. കൂടുതൽ യുവാക്കൾക്ക് ജോലി, സ്ത്രീകൾക്ക് തുല്യ വേതനവും ബഹുമാനവും ഉറപ്പാക്കൽ, 400 ദശലക്ഷം തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ എന്നിങ്ങനെയുള്ള സവിശേഷതകളുമുണ്ട്.
ഒരു വർഷത്തെ ജോലിക്ക് ശേഷം ഫിക്സ്ഡ് ടേം എംപ്ലോയീസിന് ഗ്രാറ്റുവിറ്റി ഗ്യാരണ്ടിയാണ് മറ്റൊരു സവിശേഷത. 40 വയസ്സിനു മുകളിലുള്ള തൊഴിലാളികൾക്ക് സൗജന്യ വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കുന്നതുമുതൽ ഓവർടൈമിന് ഇരട്ടി വേതനം നൽകുനിനതുമെല്ലാം വമ്പൻ നീക്കങ്ങളാണ്
India’s new labour codes introduce significant changes, guaranteeing timely minimum wages, double pay for overtime, gratuity for fixed-term employees, and free annual health check-ups for over 400 million workers.
