വിക്ഷേപണത്തിന് ഒരുങ്ങി ഇന്ത്യ സ്വകാര്യ മേഖലയിൽ നിർമിച്ച പോളാർ സാറ്റലൈറ്റ് ലോർഡ് വെഹിക്കിൾ (PSLV). അടുത്ത വർഷം തുടക്കത്തിൽ സ്വകാര്യ നിർമിത പിഎസ്എൽവി റോക്കറ്റ് വിക്ഷേപണം നടക്കും. 2026ൽ കുറഞ്ഞത് രണ്ട് വിക്ഷേപണങ്ങളെങ്കിലും നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം പിഎസ്എൽവിയുടെ ഹാർഡ്വെയർ വിതരണം ആരംഭിച്ചതായാണ് വിവരം. ഐഎസ്ആർഒ കലണ്ടർ പ്രകാരം സ്ലോട്ടുകൾ തയാറാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് സ്വകാര്യ പിഎസ്എൽവി ലോഞ്ചറുകൾ നിർമിക്കുന്ന കൺസോർഷ്യത്തിന്റെ ഭാഗമായ എൽ ആൻഡ് ഡി പ്രിസിഷൻ എൻജിനീയറിങ് ആൻഡ് സിസ്റ്റംസ് സീനിയർ വൈസ് പ്രസിഡന്റും മേധാവിയുമായ എ.ടി. രാംചന്ദാനി പറഞ്ഞു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും എൽ ആൻഡ് ടിയും കൺസോർഷ്യം ഐഎസ്ആർഓയ്ക്ക് പ്രധാന പിഎസ്എൽവി ഹാർഡ്വെയർ വിതരണം ചെയ്യാൻ തുടങ്ങിയതായും അദ്ദേഹം വ്യക്തമകാക്കി. സ്വകാര്യമായി നിർമിച്ച ആദ്യ പിഎസ്എൽവി-എൻ1 റോക്കറ്റ് ഭൗ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-10 വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025ന്റെ ആദ്യപാദത്തിലായിരുന്നു ദൗത്യം നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് 2026ലേക്ക് മാറ്റുകയായിരുന്നു. ഉപഗ്രഹ തയ്യാറെടുപ്പിലെ കാലതാമസമാണ് ഷെഡ്യൂൾ മാറ്റുന്നതിലേക്ക് നയിച്ചത്.
India’s first privately manufactured PSLV-N1 rocket, built by a consortium including L&T and HAL, is scheduled for launch in early 2026, carrying the EOS-10 Earth observation satellite.
