അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജ പരിവർത്തന മേഖലയിൽ 6.75 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. ധൻബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ ഖാവ്ഡയിൽ 520 ചതുരശ്ര കിലോമീറ്ററിൽ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പാർക്ക് നിർമാണം പുരോഗമിക്കുകയാണെന്നും അദാനി പറഞ്ഞു.

പൂർണ്ണ ശേഷിയിൽ, 2030 ആകുമ്പോഴേക്കും ഈ പാർക്ക് 30 gw ഹരിത ഊർജ്ജം ഉത്പാദിപ്പിക്കും. ശരാശരി ഗാർഹിക ഉപഭോഗത്തിൽ, ഇത് പ്രതിവർഷം 60 ദശലക്ഷത്തിലധികം വീടുകൾക്ക് വൈദ്യുതി നൽകുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തെ 10 GW ഇതിനകം കമ്മീഷൻ ചെയ്തതോടെ, ലോകത്തിലെ ഏറ്റവും കുറഞ്ഞ ചെലവിലുള്ള ഹരിത വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള പാതയിലാണ് അദാനി ഗ്രൂപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025ലെ COP-30ൽ ഇന്ത്യയുടെ സുസ്ഥിരതാ റാങ്കിംഗ് താഴ്ത്തിയ റിപ്പോർട്ട് ഉയർന്നുവന്നിരുന്നു. രാജ്യത്തിന് കൽക്കരി-എക്സിറ്റ് ടൈംലൈൻ ഇല്ലെന്നും കൽക്കരി ബ്ലോക്കുകൾ ലേലം ചെയ്യുന്നത് തുടരുകയാണെന്നും വാദിച്ചു. എന്നാൽ യാഥാർഥ്യം മറ്റൊന്നാണ്. മൊത്തം CO₂ പുറന്തള്ളുന്നതിൽ നമ്മൾ മൂന്നാം സ്ഥാനത്താണ്. പ്രതിശീർഷക്കണക്കിൽ ഇന്ത്യ 2 ടണ്ണിൽ താഴെയാണ് പുറന്തള്ളുന്നത് – യുഎസിൽ 14 ടൺ, ചൈനയിൽ 9 ടൺ, യൂറോപ്പിൽ 6 ടൺ എന്നിങ്ങനെയാണ് കണക്ക്- അദ്ദേഹം പചൂണ്ടിക്കാട്ടി.
Adani Group Chairman Gautam Adani announced an investment of ₹6.75 lakh crore in the energy transition sector over the next five years, highlighting the world’s largest renewable energy park in Khavda, Gujarat.
