കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുതുതലമുറ ഇലക്ട്രിക് പവര്‍ട്രെയിന്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന ഡീപ്-ടെക് ഇവി സ്റ്റാര്‍ട്ടപ്പ് സി ഇലക്ട്രിക് ഓട്ടോമോട്ടീവില്‍ (C Electric Automotive) പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ സീഫണ്ട് SEAFUND നിർണായക നിക്ഷേപം നടത്തി . ഇവി അസംബ്ലിംഗില്‍ നിന്ന് മാറി പവര്‍ട്രെയിന്‍ സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിലേക്കുള്ള മാറ്റമാണിത് . സിസ്റ്റങ്ങള്‍ അസംബിള്‍ ചെയ്യുന്നതിന് പകരം കോര്‍ പവര്‍ട്രെയിന്‍ ഇന്‍റലിജന്‍സ് നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി ഇലക്ട്രിക് പ്രവർത്തനം. ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്ന വിവിധ ഇ-വാഹനങ്ങളിലായി ഇതിനകം ഒന്നരലക്ഷത്തിലധികം തദ്ദേശീയമായി വികസിപ്പിച്ച പവര്‍ട്രെയിന്‍ ഇന്‍റലിജന്‍സ് സ്റ്റാക്ക് സി ഇലക്ട്രിക് C Electric Automotive വിന്യസിച്ചിട്ടുണ്ട്.

അസംബിള്‍ ചെയ്യാതെ, മോട്ടോര്‍ കണ്‍ട്രോളും വെഹിക്കിള്‍ കണ്‍ട്രോളും സംയോജിപ്പിച്ച് പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച പവര്‍ട്രെയിന്‍ ഇന്‍റലിജന്‍സ് സ്റ്റാക്കാണ് സി ഇലക്ട്രിക് നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഫേംവെയര്‍, കണ്‍ട്രോള്‍ അല്‍ഗോരിതം, സേഫ്റ്റി ലോജിക്, ഡയഗ്‌നോസ്റ്റിക്‌സ്, സിസ്റ്റം-ലെവല്‍ ഒപ്റ്റിമൈസേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഒരു വാഹനത്തിനു അസാധാരണമായ ശബ്ദങ്ങളോ കുലുക്കങ്ങളോ ഉണ്ടാക്കാതെ സുഗമമായ യാത്രക്ക് നിർണായകമായ എല്ലാ ചലിക്കുന്ന ഘടകങ്ങളും പവർട്രെയിനിൽ ഉൾപ്പെടുന്നു. ഗതികോർജ്ജത്തെ പ്രൊപ്പൽഷൻ ചലനമാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഇന്ത്യയിലെ ഇനിയുള്ള ഇവി അവസരങ്ങള്‍ വെറും നിര്‍മ്മാണത്തിലല്ല, മറിച്ച് വാഹനങ്ങളെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിലാണെന്ന് സീഫണ്ട് മാനേജിംഗ് പാര്‍ട്ണര്‍ മനോജ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. സിസ്റ്റങ്ങള്‍ അസംബിള്‍ ചെയ്യുന്നതിന് പകരം കോര്‍ പവര്‍ട്രെയിന്‍ ഇന്‍റലിജന്‍സ് നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി ഇലക്ട്രിക് ആരംഭിച്ചതെന്ന് സഹസ്ഥാപകനും സിഇഒയുമായ ബാവില്‍ വര്‍ഗീസ് പറഞ്ഞു. സ്വന്തമായി ഫേംവെയറും കണ്‍ട്രോള്‍ അല്‍ഗോരിതവും ഉള്ളതിനാല്‍ ഒഇഎമ്മുകള്‍ക്ക് സ്വന്തം നിയന്ത്രണത്തിലുള്ള ഇവി പ്ലാറ്റ്‌ഫോമുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി
Kochi-based deep-tech EV startup C Electric Automotive secures funding from SEAFUND to advance its indigenous electric powertrain intelligence stack for Indian EVs.
