ഇന്ത്യയിൽ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനത്തിനായി മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) സൗകര്യം സ്ഥാപിക്കാൻ റഷ്യൻ പ്രതിരോധ ഭീമനായ അൽമാസ്-ആന്റേ. എംആർഒ സൗകര്യത്തിനായി ഇന്ത്യൻ പങ്കാളിയുമായി സഹകരിക്കാനാണ് അൽമാസ്-ആന്റേ തീരുമാനമെടുത്തിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ സ്വാശ്രയത്വത്തിന് ഇത് വലിയ പ്രോത്സാഹനമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും ശക്തമായ സർഫസ്-ടു-എയർ മിസൈൽ ഷീൽഡിന്റെ ദീർഘകാല സേവനക്ഷമത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക അടിസ്ഥാന സൗകര്യ പദ്ധതി 2028ഓടെ പൂർണമായും പ്രവർത്തനക്ഷമമാകും. ഇന്ത്യൻ സർവീസിൽ ‘സുദർശൻ ചക്ര’ എന്നറിയപ്പെടുന്ന എസ്-400 സിസ്റ്റങ്ങളുടെ പൂർണമായ പിന്തുണയ്‌ക്കായാണ് പുതിയ സൗകര്യം ഉപയോഗിക്കപ്പെടുക. ആഭ്യന്തരമായി സുപ്രധാന സബ്-സിസ്റ്റങ്ങളുടെ പതിവ് സർവീസിംഗ്, സങ്കീർണമായ അറ്റകുറ്റപ്പണികൾ, ഓവർഹോളുകൾ എന്നിവ നടത്താൻ ഇത് ഇന്ത്യൻ എഞ്ചിനീയർമാരെ പ്രാപ്തരാക്കും. നിലവിൽ, പ്രധാന ഘടകങ്ങൾ പലപ്പോഴും സർവീസിംഗിനായി റഷ്യയിലേക്ക് തിരികെ അയയ്ക്കേണ്ടതുണ്ടെന് പ്രധാന ലോജിസ്റ്റിക് വെല്ലുവിളിയേയും പുതിയ നീക്കം അഭിസംബോധന ചെയ്യുന്നു.
400 കിലോമീറ്റർ വരെ ദൂരത്തിൽ ശത്രു വിമാനങ്ങൾ, ഡ്രോണുകൾ, മിസൈലുകൾ എന്നിവ ട്രാക്ക് ചെയ്യാനും നശിപ്പിക്കാനും കഴിവുള്ള എസ്-400 ഇന്ത്യൻ സേനയുടെ നട്ടെല്ലാണ്. തദ്ദേശീയ റിപ്പയർ ഹബ് സ്ഥാപിക്കുന്നത് ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കുമെന്നും ഇന്ത്യയുടെ പ്രതിരോധ വ്യാവസായിക വികസനത്തിന് വേഗം കൂട്ടുമെന്നും പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. എസ്-400 ന്റെ നൂതന ഇലക്ട്രോണിക്സ്, റഡാർ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യൻ ടെക്നീഷ്യൻമാർക്കും എഞ്ചിനീയർമാർക്കും പ്രത്യേക പരിശീലനം ലഭിക്കുമെന്ന സവിശേഷതയുമുണ്ട്.
Russian defense giant Almaz-Antey to establish an MRO facility for S-400 Triumf systems in India, boosting defense self-reliance and the Sudarshan Chakra shield.
