എസിസി ലിമിറ്റഡും ഓറിയന്റ് സിമന്റും അംബുജ സിമന്റ്സുമായി ലയിപ്പിക്കാൻ അംഗീകാരം നൽകി. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അംബുജ സിമന്റ്സ് ബോർഡാണ് അഗീകാരം നൽകിയിരിക്കുന്നത്. ഇതോടെ രാജ്യവ്യാപക സാന്നിധ്യമുള്ള ശക്തമായ സിമന്റ് കമ്പനിയായി അംബുജ സിമന്റ്സ് മാറുമെന്ന് കമ്പനി അറിയിച്ചു.

ലയനം വഴി പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനും നിർമ്മാണ-ലോജിസ്റ്റിക്‌സ് സംവിധാനങ്ങൾ ഒപ്റ്റിമൈസ് ചെയ്യാനും സാധിക്കും. ഇതോടൊപ്പം മൂലധന വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാനും വഴിവെക്കുമെന്ന് അംബുജ സിമന്റ്സ് പ്രസ്താവനയിൽ വ്യക്തമാക്കി. ഈ മെച്ചപ്പെടുത്തലുകൾ ലാഭം വർധിപ്പിക്കാനും ഉത്പാദന ശേഷി വിപുലീകരിക്കാനും ദീർഘകാല ഓഹരിയുടമകളുടെ തിരിച്ചുവരവ് മെച്ചപ്പെടുത്താനും സഹായിക്കും. ലയനത്തോടെ നെറ്റ്‌വർക്ക് ഘടന, ബ്രാൻഡിംഗ്, വിൽപ്പന പ്രചാരണ ചെലവുകൾ എന്നിവ ലളിതമാക്കും. ഇതിലൂടെ ചിലവ് കുറയ്ക്കാനും ഓരോ മെട്രിക് ടണ്ണിനും കുറഞ്ഞത് 100 രൂപ വരെ മാർജിൻ വർധിപ്പിക്കാനും കഴിയുമെന്ന് കമ്പനി വ്യക്തമാക്കി.
ഘടനാപരമായ ആവർത്തനങ്ങൾ ഒഴിവാക്കുന്നതോടെ ഭരണച്ചെലവുകൾ കുറയുകയും തീരുമാനമെടുക്കൽ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്താൻ സാധിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു. ACC, ഓറിയന്റ്, പെന്ന, സാങ്ഹി എന്നീ സ്ഥാപനങ്ങൾ അംബുജ സിമന്റ്സിന്റെ അവിഭാജ്യ ഘടകങ്ങളാകുന്നതിനാൽ ഇവയുമായി പ്രത്യേകം എംഎസ്എ (MSA) കരാറുകളുടെ ആവശ്യമുണ്ടാകില്ലെന്നും കമ്പനി അറിയിച്ചു
Adani-owned Ambuja Cements board approves the merger of ACC Ltd and Orient Cement to create a pan-India cement giant and improve operational efficiency.
