കഴിഞ്ഞ 13 വർഷമായി ദുബായിയെ തന്റെ നാട് എന്ന് വിശേഷിപ്പിക്കുന്ന മലയാളിയാണ് ജിജോ ജേക്കബ്. യുഎഇ ലോട്ടറിയുടെ ലക്കി ചാൻസ് വിഭാഗത്തിൽ ഒരു ലക്ഷം ദിർഹം നേടിയതിന്റെ ആഘോഷത്തിലാണ് അദ്ദേഹം. സമ്മാനത്തുക തന്റെ കുട്ടികളുടെ ഭാവിയെ പിന്തുണയ്ക്കാൻ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ് ഇനി മുപ്പത് മില്യൺ ദിർഹംസിന്റെ ജാക്പോട്ടിനായി ഭാഗ്യം പരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത നിമിഷം എന്തുചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പക്ഷേ, കുട്ടികളുടെ ജീവിത യാത്രയ്ക്കായി തുക ഉപയോഗിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും കൂടുതൽ തവണ കളിക്കും. വരാനിരിക്കുന്ന നറുക്കെടുപ്പുകളിൽ പങ്കെടുക്കും. മെഗാ സമ്മാന ജേതാവാകാൻ കഴിഞ്ഞാൽ അത് നല്ലതായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു-അദ്ദേഹം പറഞ്ഞു. ലോട്ടറി സംഘാടകരെ ആഴ്ചതോറുമുള്ള നറുക്കെടുപ്പാക്കി മാറ്റിയതിന് ജേക്കബ് പ്രശംസിച്ചു, പങ്കെടുക്കുന്നവരുടെ ആവേശം നിലനിർത്തുന്ന മികച്ച തീരുമാനമാണ് ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
