ഗ്ലാമറിനും താരപദവിക്കുമൊപ്പം വമ്പൻ സമ്പാദ്യവും ആർജിക്കാൻ കൂടി കഴിയുന്ന ഇടമാണ് ബോളിവുഡ്. ബോളിവുഡിലെ ഏറ്റവും സമ്പന്നനായ വ്യക്തി അഭിനേതാവോ സൂപ്പർസ്റ്റാറോ അല്ല, മറിച്ച് റോണി സ്ക്രൂവാല എന്ന നിർമാതാവാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഏതാണ്ട് 13000 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.

ഇന്ത്യയിലെ പല വ്യവസായികളേയും പോലെത്തന്നെ വളരെ ചെറിയ തുടക്കമായിരുന്നു റോണി സ്‌ക്രൂവാലയുടേത്. 1970കളിൽ ടൂത്ത് ബ്രഷ് നിർമാണത്തിലൂടെ വ്യവസായരംഗത്ത് എത്തിയ അദ്ദേഹം 1980കളിൽ ഇന്ത്യയിൽ കേബിൾ ടിവി വിപ്ലവം ആരംഭിച്ച കാലത്ത് ആ രംഗത്തേക്ക് ചേക്കേറി. 1990ൽ വെറും 37000 രൂപ ചിലവിലാണ് അദ്ദേഹം യുടിവി ആരംഭിച്ചത്. തുടക്കത്തിൽ ടിവി പ്രൊഡക്ഷൻ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനി പിന്നീട് സിനിമാ നിർമാണത്തിലേക്ക് കടക്കുകയായിരുന്നു.
1997ൽ പുറത്തിറങ്ങിയ ദിൽ കെ ജരോക്കെ മേം എന്ന ചിത്രമായിരുന്നു യുടിവിയുടെ ആദ്യ നിർമാണം സംരംഭം. ബോക്സോഫീസിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ചിത്രം, ചലച്ചിത്ര നിർമാണത്തിന്റെ കാഠിന്യത്തെ അദ്ദേഹത്തിനു വെളിവാക്കി. പിന്നീട് അഞ്ച് ചിത്രങ്ങളോളം അദ്ദേഹത്തിനും യുടിവിക്കും വൻ സാമ്പത്തിക നഷ്ടമുണ്ടാക്കി. ലക്ഷ്യ, സ്വദേശ് തുടങ്ങിയ ഉന്നത നിലവാരമുള്ള സിനിമകൾപോലും സാമ്പത്തികമായി വേണ്ടത്ര നേട്ടം ഉണ്ടാക്കിയില്ലെങ്കിലും അദ്ദേഹം തളരാതെ മുന്നേറി. പിന്നീട് രംഗ് ദേ ബസന്ദി, ജോധാ അക്ബർ, ഫാഷൻ, ബർഫി പോലുള്ള ചിത്രങ്ങളിലൂടെ വൻ തിരിച്ചുവരവ് നടത്തി.
2012ൽ സ്‌ക്രൂവാല യുടിവിയിലെ തന്റെ ഓഹരി 100 കോടി ഡോളറിന് ഡിസ്‌നിക്ക് വിറ്റു. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നായിരുന്നു അത്. പിന്നീട് അദ്ദേഹം ആർഎസ്‌വിപി മൂവീസ് എന്ന പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചു. ഉറി, കേദാർനാഥ്, സാം ബഹദൂർ പോലെയുള്ള മികച്ച കണ്ടന്റും സാമ്പത്തിക വിജയവും നേടിയ ചിത്രങ്ങളാണ് ആർഎസ്വിപിയിലൂടെ അദ്ദേഹം പ്രേക്ഷകരിലേക്ക് എത്തിച്ചത്.
Discover the inspiring journey of Ronnie Screwvala, Bollywood’s richest person with a net worth of ₹13,000 crore. From starting a toothbrush business to facing 5 consecutive film failures and building the UTV empire, learn how he redefined Indian cinema.
