ബജറ്റ് ദിനത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള കാഞ്ചീപുരം സാരിയിൽ എത്തി ധനമന്ത്രി നിർമല സീതാരാമൻ. പർപ്പിൾ കളർ കട്ടം കാഞ്ചീപുരം സാരിയാണ് ധനമന്ത്രി ധരിച്ചത്. സ്വർണ നിറത്തിലുള്ള ചെക്കുകളും, കോഫി ബ്രൗൺ കസവുമുള്ള സാരിയാണിത.

തമിഴ്നാട്ടുകാരിയാണ് നിർമല എന്നത് കൊണ്ട് തന്നെ തമിഴ്നാടിന്റെ തനത് കാഞ്ചീപുരം സാരിയിൽ എത്തിയതും കൗതുകമായി. ഇതിന് മുൻപ് ധനമന്ത്രി നിർമലാ സീതാരാമൻ 8 ബജറ്റും വിവിധ ഇന്ത്യൻ കൈത്തറി സാരികളുടുത്താണ് അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. 2019ലെ ബജറ്റിൽ ആന്ധ്രയിൽനിന്നുള്ള പിങ്ക് മംഗൾഗിരി സാരിയും 2020ൽ മഞ്ഞ സിൽക്ക് സാരിയുമാണ് അണിഞ്ഞത്. 2021ൽ തെലങ്കാനയിൽനിന്നുള്ള പല നിറങ്ങളിലെ പോച്ചപുളളി ഇകത് സാരിയാണ് അണിഞ്ഞത്. അതേസമയം 2022ൽ ഒഡീഷയിൽനിന്നുള്ള ബ്രൗൺ ബോംകൈ സാരിയും 2023ൽ ചുവപ്പ് -സിൽക്ക് സാരിയും അണിഞ്ഞു. 2024 ഫെബ്രുവരി 1ന് ബംഗാളിൽനിന്നുള്ള നീല ടസാർ സിൽക്ക്, കാന്ത എംബ്രോയിഡറി സാരിയും ജൂലൈയിൽ വെള്ള മംഗൾഗിരി ആന്ധ്ര സാരിയും അണിഞ്ഞു. കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി ബിഹാറിൽ നിന്നുള്ള വെള്ള കൈത്തറി മധുബനി സാരിയാണ് അണിഞ്ഞത്.
Finance Minister Nirmala Sitharaman chose a stunning purple Kanjeevaram saree from Tamil Nadu for the Union Budget 2026 presentation. Explore the details of her traditional attire and a look back at her iconic handloom choices from previous budgets.
