Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ലോകം നിയന്ത്രിക്കാൻ ഇൻഡ്യ

21 February 2026

India AI സമ്മിറ്റിൽ ശ്രദ്ധ നേടി രൺവീർ സച്ച്ദേവ

21 February 2026

കേരളത്തിന് പുതിയ ഐടി നയം  

21 February 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലോകം നിയന്ത്രിക്കാൻ ഇൻഡ്യ
EDITORIAL INSIGHTS

ലോകം നിയന്ത്രിക്കാൻ ഇൻഡ്യ

രാജ്യം, മതം, വിശ്വാസം, രാഷ്ട്രീയം എന്നിവയാൽ തരംതിരിക്കപ്പെട്ടിരിക്കുന്ന മനുഷ്യൻ താമസിയാതെ രണ്ട് വിഭാഗമായി മാറും. എഐ അറിയാവുന്നവരും എഐ അറിയാത്തവരും. പത്ത് വർഷം കഴിഞ്ഞുള്ള തലമുറ ചോദിക്കുക, എന്ത് രാജ്യം, എന്ത് മതം, എന്ത് രാഷ്ട്രീയം എന്നാകും! സമകാലിക വിദ്യാഭ്യാസ ‍ഡിഗ്രികൾക്ക് പേപ്പറിന്റെ വില മാത്രമാകും. ശരി-തെറ്റുകളുടെ നിർവ്വചനം മാറും. തൊഴിലാളികളും ബൂർഷ്വാസികളും എന്നായിരിക്കും എല്ലാക്കാലവും സമൂഹത്തിലെ വേർതിരിവ് എന്ന വർ‌ഗ്ഗ സിദ്ധാന്തം തന്നെ തിരുത്തപ്പെടും. അങ്ങനെ, നിർമ്മിത ബുദ്ധിയുടെ കാലത്ത്, നമ്മളൊക്കെ കുറേക്കൂടി മനുഷ്യത്വമുള്ള മനുഷ്യരാകും.
Nisha KrishnanBy Nisha Krishnan21 February 20263 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

 ടാറ്റ ഗ്രൂപ്പും ചാറ്റ് ജിപിടി-യുടെ ഓപ്പൺഎഐയും (OpenAI) തമ്മിൽ ചരിത്രപരമായ പങ്കാളിത്തത്തിന് ‍ഡൽഹി സാക്ഷിയായത്. ഇന്ത്യയെ ലോകത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബാക്കി മാറ്റാൻ ശേഷിയുണ്ട്- പുതിയ ടാറ്റ-ഓപ്പൺ എഐ സഹകരണത്തിന്.  ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമാനും ഈ പ്രഖ്യാപനം നടത്തുമ്പോൾ അത് രണ്ട് കോർപ്പറേറ്റുകളുടെ ടെക്നോളജി ഡീലല്ല, പകരം വിപ്ലവകരമായ ഒരു പുതിയ എഐ സിസ്റ്റത്തിന്റെ കല്ലിടൽ ചടങ്ങായി വേണം കാണാൻ. കാരണം ടാറ്റയാണ് പങ്കാളി. ധാരണപ്രകാരം ആദ്യ ഘട്ടത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) 100 മെഗാവാട്ട് ശേഷിയുള്ള AI ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കും. ഇത് പിന്നീട് 1 ഗിഗാവാട്ട് (1GW) വരെയായി വർധിപ്പിക്കാനും ലക്ഷ്യമുണ്ട്. എഐ മോഡലുകളുടെ പരിശീലനത്തിനും അവയുടെ പ്രവർത്തനത്തിനും ആവശ്യമായ വലിയ കമ്പ്യൂട്ടേഷണൽ പവർ ഇത് നൽകും. ഈ ഡീലിന്റെ മാത്രം അർത്ഥം എന്താണെന്ന് അറിയാമോ? പറയാം.. സാധാരണക്കാരന്റെ ജീവിതത്തെിലേക്ക് എഐ വളരെ എളുപ്പത്തിൽ കടന്നുകയറും. കാരണം ഇന്ത്യയ്ക്കുള്ളിൽ തന്നെ എഐ (AI) ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കാൻ പോവുകയാണ്. ഇത് വെറുമൊരു ടെക്നോളജി വാർത്തയല്ല..

10 ലക്ഷം കോടി രൂപയുടെ എഐ (AI) നിക്ഷേപത്തെക്കുറിച്ചാണ് സാക്ഷാൽ മുകേഷ് അംബാനി പ്രഖ്യാപം നടത്തിയത്. ഇന്ത്യയുടെ എഐ വിപ്ലവത്തിൽ  10 ലക്ഷം കോടിയുടെ നിക്ഷേപം വെറും തുടക്കം മാത്രമാണെന്ന് മുകേഷ് അംബാനി പറയുന്നു.  ജിയോ ടെലികോം രംഗത്തേക്ക് വന്നപ്പോൾ ഇന്ത്യയിലെ ഡാറ്റാ നിരക്കുകൾ തകർന്നു വീണു. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭിക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഇനി ഇന്റലിജൻസിനെ ജനകീയമാക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം. ഓർക്കണം ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ഡേറ്റ ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. അത് അറിയണമെങ്കിൽ വിദേശത്ത് പോയി വരണം. അതിന് ചുക്കാൻ പിടിച്ചത് ജിയോ ആണ്. ഇന്ന് മിക്ക എഐ സേവനങ്ങളും വിദേശ കമ്പനികളുടെ സെർവറുകളിൽ നിന്നാണ് നമ്മൾ ‘വാടകയ്ക്ക്’ എടുക്കുന്നത്. അതുകൊണ്ട് തന്നെ കോസ്റ്റ് കൂടുതലാണ്. ഇതിന് മാറ്റം വരുത്തിക്കൊണ്ട് സ്വന്തമായി കമ്പ്യൂട്ടേഷണൽ പവർ നിർമ്മിക്കാനും, എഐ ചിലവ് കുറയ്ക്കാനും, വിവരങ്ങളുടെ പരമാധികാരം ഉറപ്പാക്കാനുമാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

AI, ഭാവിയിൽ ഒരു രാജ്യത്തിന്റെ പരമാധികാരത്തെത്തന്നെ പുനർനിർവചിക്കുമെന്നാണ്. എഐ സാങ്കേതികവിദ്യയ്ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതിന് പകരം ഇന്ത്യ സ്വന്തമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണെന്ന് അദാനി ഗ്രൂപ്പിന്റെ ജീത് അദാനി പറയുന്നു. എഐ സമ്മിറ്റിൽ അദാനി ഗ്രൂപ്പിനായി  ഇന്ത്യയുടെ ‘ഇന്റലിജൻസ് സെഞ്ച്വറി’ എന്ന കാഴ്ചപ്പാടും ജീത് അദാനി അവതരിപ്പിച്ചു. Energy, Compute and Cloud, ഇതിലധിഷ്ഠിതമായ സർവ്വീസുകൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള പരമാധികാരമാണ് ഇന്ത്യയുടെ എഐ സ്ട്രാറ്റജിയുടെ കാതൽ എന്ന് ജീത് ലോകത്തോട് വിളിച്ചുപറയുന്നു.

ഒരുകാര്യം വ്യക്തം, AI ഉച്ചകോടിയിൽ ഓരോ കോർപ്പറേറ്റുകൾ വന്ന് അവരുടെ ആഗ്രഹം പറയുകയോ, അവരുടെ താൽപര്യം അവതരിപ്പിക്കുകയോ ചെയ്തതല്ല. ഓർക്കണം, ഈ ഉച്ചകോടി, ഇന്ത്യയ്ക്ക്, നാല് രാജ്യങ്ങളെ വിളിച്ചുകൂട്ടി കൈകൊടുക്കലല്ലായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മൾ സട്രാറ്റജിക്കലി തയ്യാറാക്കിയ വലിയ ലക്ഷ്യത്തിന്റെ എക്സിക്യൂഷനായിരുന്നു. രാജ്യം വരച്ചിട്ട ലക്ഷ്യത്തിലേക്ക് ശക്തരായ സംരംഭകർക്ക് ഓരോ റോളുകൾ അസൈൻ ചെയ്ത് നൽകുകയായിരുന്നു. ഒരൊറ്റ ലക്ഷ്യം, ഒരൊറ്റ പ്ലാൻ! ആ കളത്തിലേക്ക് ലോക ടെക് കോർപ്പറേറ്റുകളെയും ഇന്ത്യൻ കോർപ്പറേറ്റുകളേയും നമ്മൾ നിശ്ചയിച്ച് ഇരുത്തുകയാണ്. ഇവിടെ ഷോ ഡയറ്കടർ ആരാണെന്ന് അറിയാമോ?  നമ്മളാണ്., ഇന്ത്യയാണ്.

The AI summit in India marked a decisive step toward making the country a global artificial intelligence hub, highlighted by a landmark partnership between the Tata Group and OpenAI, announced by N. Chandrasekaran and Sam Altman, aiming to build massive domestic AI infrastructure through Tata Consultancy Services. The initiative, alongside Mukesh Ambani’s ₹10 lakh crore AI investment plan through Reliance Industries, seeks to democratize intelligence, reduce dependence on foreign servers, lower costs, and ensure data sovereignty, much like how Jio transformed India’s internet access. At the same time, Adani Group, represented by Jeet Adani, outlined a vision for India’s “Intelligence Century,” focused on sovereignty in energy, compute, and cloud services. Together, these developments show that the summit was not merely a corporate gathering but a strategically planned national mission assigning key roles to major enterprises under a unified vision to position India as a global leader in AI.

AI infrastructure India AI innovation India AI investment India AI sovereignty AI technology India digital economy India global AI hub India India AI summit India artificial intelligence strategy
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Nisha Krishnan
  • Website
  • Facebook

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Related Posts

എന്തിനിപ്പോൾ 114 റഫാൽ വാങ്ങുന്നു?

14 February 2026

ഇന്ത്യൻ ട്രേഡ് സ്ട്രാറ്റജി!

9 February 2026

വിരട്ടാൻ വന്നവരെ ഞെട്ടിച്ച തന്ത്രം

31 January 2026

അദാനിയുടെ ഭാവി?

24 January 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ലോകം നിയന്ത്രിക്കാൻ ഇൻഡ്യ
  • India AI സമ്മിറ്റിൽ ശ്രദ്ധ നേടി രൺവീർ സച്ച്ദേവ
  • കേരളത്തിന് പുതിയ ഐടി നയം  
  • ഉരുൾപൊട്ടലിൽ സംരംഭകർക്ക്‌ നഷ്ടപരിഹാരം
  • മെട്രോയ്ക്ക് ₹1016 കോടി വായ്പാ അനുമതി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ലോകം നിയന്ത്രിക്കാൻ ഇൻഡ്യ
  • India AI സമ്മിറ്റിൽ ശ്രദ്ധ നേടി രൺവീർ സച്ച്ദേവ
  • കേരളത്തിന് പുതിയ ഐടി നയം  
  • ഉരുൾപൊട്ടലിൽ സംരംഭകർക്ക്‌ നഷ്ടപരിഹാരം
  • മെട്രോയ്ക്ക് ₹1016 കോടി വായ്പാ അനുമതി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil