Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജൈവപ്പൊടി സാങ്കേതികവിദ്യ’ക്ക് പേറ്റന്റ്
Technology

ജൈവപ്പൊടി സാങ്കേതികവിദ്യ’ക്ക് പേറ്റന്റ്

കുറ്റാന്വേഷണം കൂടുതൽ സുഗമവും കൃത്യവുമാക്കാനുതകുന്ന പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യ, കേരള സംഘത്തിന്റെ 'ജൈവപ്പൊടി സാങ്കേതികവിദ്യ'ക്ക് പേറ്റന്റ്.മുള്ളാത്തപ്പഴത്തിന്റെ തൊലിയുപയോഗിച്ചാണ് നാനോ സിൽവർ ഫിംഗർപ്രിന്റിങ് പൗഡർ വികസിപ്പിച്ചത്. കേരള പോലീസ് അക്കാദമിയിലെ കാലിക്കറ്റ് സർവകലാശാലയുടെ ഫൊറൻസിക് സയൻസ് പഠനവകുപ്പും സുവോളജി പഠനവകുപ്പും മഹാത്മാഗാന്ധി സർവകലാശാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ആൻഡ് ടെക്‌നോളജിയുമായി ചേർന്നാണ് ഈ പുതിയരീതി വികസിപ്പിച്ചത്
News DeskBy News Desk7 March 2026Updated:7 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

 ജൈവപ്പൊടി സാങ്കേതികവിദ്യ കൊണ്ട് ഇനി ഫിംഗർ പ്രിന്റിനൊപ്പം DNA-യും കണ്ടെത്താം.
കുറ്റാന്വേഷണം കൂടുതൽ സുഗമവും കൃത്യവുമാക്കാനുതകുന്ന പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യ വികസിപ്പിച്ച കേരള  സംഘത്തിന്റെ ‘ജൈവപ്പൊടി സാങ്കേതികവിദ്യ’ക്ക് പേറ്റന്റും ലഭിച്ചു.  ജൈവവസ്തുക്കളാൽ നിർമ്മിച്ച ഫിംഗർപ്രിന്റിങ് പൗഡറിന് കൈവിരലടയാളം കണ്ടെത്താൻ മാത്രമല്ല അതിലൂടെ ടച്ച് ഡി.എൻ.എ സാങ്കേതിക വിദ്യ പ്രകാരം ഡി.എൻ.എ.യും കണ്ടെത്തി കുറ്റാന്വേഷണത്തിൽ തെളിവാക്കാനാകും എന്നതാണ് നിർണായകമായ നേട്ടം.
 

Soursop nano silver fingerprint powder


കേരള പോലീസ് അക്കാദമിയിലെ കാലിക്കറ്റ് സർവകലാശാലയുടെ ഫൊറൻസിക് സയൻസ് പഠനവകുപ്പും സുവോളജി പഠനവകുപ്പും മഹാത്മാഗാന്ധി സർവകലാശാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ആൻഡ് ടെക്‌നോളജിയുമായി ചേർന്നാണ് ഈ പുതിയരീതി വികസിപ്പിച്ചത്.

മുള്ളാത്തപ്പഴത്തിന്റെ തൊലിയുപയോഗിച്ചാണ് നാനോ സിൽവർ ഫിംഗർപ്രിന്റിങ് പൗഡർ വികസിപ്പിച്ചത്. ഇത് ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യയും ഇവർ വികസിപ്പിച്ചു. ഇവയ്ക്കാണ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്. ഒരു വസ്തുവിനെ സ്പർശിക്കുമ്പോൾ അവിടെ സൂക്ഷ്മമായ ത്വക്ക് കോശങ്ങൾ അവശേഷിക്കും. ഈ കോശങ്ങളിലെ ഡി.എൻ.എ. കണ്ടെത്തുന്ന രീതിയാണ് ടച്ച് ഡി.എൻ.എ. പരിസ്ഥിതിസൗഹൃദമായ നാനോ-സിൽവർ ഘടകങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ച പ്രത്യേക ഡി.എൻ.എ. ഫിംഗർപ്രിന്റിങ് പൗഡർ വഴി, ഇത്തരം അദൃശ്യ ഡി.എൻ.എ. തെളിവുകൾ കൂടുതൽ കൃത്യതയോടെ കണ്ടെത്താൻ സഹായകരമാകും.

എം.ജി. സർവകലാശാലയിലെ ഡോ. ഷാരൽ റെബല്ലോ, ഡോ. എം.എസ്. ജിഷ, കാലിക്കറ്റ് സർവകലാശാലയിലെ ഡോ. എം.എസ്. ശിവപ്രസാദ്, ഡോ. ഇ.എം. അനീഷ്, ആർ. സുവിത, നാഷണൽ ഫൊറൻസിക് സയൻസ് സർവകലാശാലയിലെ ശ്രുതി ജയൻ എന്നിവരടങ്ങുന്നതാണ് ഗവേഷകസംഘം.  സാധാരണ രീതികളെക്കാൾ പത്തുമടങ്ങ് കൂടുതൽ ‘ടച്ച് ഡി.എൻ.എ.’ ലഭ്യമാക്കാൻ കഴിയുന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകതയെന്ന് ഗവേഷകർ പറയുന്നു. കുറ്റാന്വേഷണശാസ്ത്രത്തിൽ വിരലടയാളങ്ങൾ കണ്ടെത്തുന്നതിനും ആളെ തിരിച്ചറിയുന്നതിനും ഈ സാങ്കേതികവിദ്യ നിർണായകസഹായം നൽകുമെന്ന് ഗവേഷകർ അറിയിച്ചു.

A Kerala research team patents a breakthrough bio-powder made from Soursop peels. This Nano-Silver technology enhances ‘Touch DNA’ collection by 10x, revolutionizing criminal investigations.

banner Bio powder technology Crime investigation technology DNA evidence detection Eco-friendly forensic technology Fingerprint DNA detection Fingerprint identification technology Forensic research Kerala Forensic science innovation Nano silver fingerprint powder Touch DNA technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil