ചരിത്രപരമായ നേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്നാക്സ് വിപണിയിലെ അതികായന്മാരായ ഹൽദിറാം. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് (Hurun Global Rich List 2026) പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതൽ ശതമാനം സ്വത്ത് വർധിപ്പിച്ച വ്യക്തിയായി ഹൽദിറാം കുടുംബത്തിലെ രാജേന്ദ്രകുമാർ ശിവ്കിസാൻ അഗർവാൾ മാറി. അദ്ദേഹത്തിന്റെ ആസ്തിയിൽ ഒരു വർഷം കൊണ്ട് 280 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. നിലവിൽ 3.8 ബില്യൺ ഡോളറാണ് രാജേന്ദ്രകുമാറിന്റെ ആസ്തി.

ബിക്കാനീറിലെ ചെറിയ കടയിൽ ഗംഗാ ഭിഷൻ അഗർവാൾ (ഹൽദിറാം) തുടങ്ങിയ പരീക്ഷണമാണ് ഇന്ന് ലോകമെമ്പാടും പടർന്നുപന്തലിച്ച ഹൽദിറാം സാമ്രാജ്യമായി മാറിയത്. കടലമാവിന് പകരം ‘മോത്ത്’ പയർ ഉപയോഗിച്ച് ഭുജിയ നിർമ്മിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പരീക്ഷണം പിന്നീട് വിപണി കീഴടക്കി. ഇന്ന് നൂറോളം രാജ്യങ്ങളിൽ ഹൽദിറാം ഉൽപ്പന്നങ്ങൾ ലഭ്യമാണ്. സിംഗപ്പൂർ സർക്കാരിന്റെ ടെമാസെക് (Temasek) ഉൾപ്പെടെയുള്ള വമ്പൻ നിക്ഷേപകർ ഹൽദിറാമിൽ പണമൊഴുക്കുന്നത് ബ്രാൻഡിന്റെ കരുത്ത് തെളിയിക്കുന്നു. ഏകദേശം 10 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനി വൈകാതെ തന്നെ ഓഹരി വിപണി പ്രവേശനത്തിനും (IPO) തയ്യാറെടുക്കുകയാണ്.
haldiram’s rajendra kumar agrawal tops hurun global rich list 2026 as india’s biggest wealth gainer with a 280% surge in net worth. discover the snack giant’s journey to a $10 billion valuation and upcoming ipo
