ഇന്ത്യയിലെ 1,000 ഗവേഷകർക്കും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ജപ്പാനിൽ ഉപരിപഠനത്തിനും ഗവേഷണത്തിനുമായി അവസരമൊരുക്കുന്ന ‘ലോട്ടസ് (LOTUS) പ്രോഗ്രാം 2026’-ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മാസ്റ്റേഴ്സ്, പിഎച്ച്ഡി വിദ്യാർത്ഥികൾക്കും 40 വയസ്സിൽ താഴെയുള്ള പോസ്റ്റ് ഡോക്ടറൽ ഗവേഷകർക്കുമാണ് ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി ഏജൻസി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ പൂർണ്ണ ധനസഹായത്തോടെയുള്ള പഠനത്തിന് അവസരം ലഭിക്കുന്നത്.

പ്രതിമാസം ഏകദേശം 2.4 ലക്ഷം യെൻ (ഏകദേശം 1.3 ലക്ഷം രൂപ) സ്റ്റൈപ്പൻഡും യാത്രച്ചെലവും ഗവേഷണ സാമഗ്രികൾക്കുള്ള ഫണ്ടും അടങ്ങുന്നതാണ് ഈ സ്കോളർഷിപ്പ്. താൽപ്പര്യമുള്ളവർക്ക് ജപ്പാനിലെ സർവ്വകലാശാലകളിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർമാർ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 2026 ജൂൺ 9-ന് ജപ്പാൻ സമയം ഉച്ചയ്ക്ക് 12 മണി വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി https://www.jst.go.jp/program/india/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Apply for the LOTUS Program 2026! Japan Science and Technology Agency (JST) offers fully funded scholarships for 1,000 Indian Master’s, PhD, and Post-doc researchers. Includes a monthly stipend of 2.4 Lakh Yen and travel costs. Apply by June 9, 2026.
