അപ്രതീക്ഷിതമായി തുക തിരികെ വേണമെന്ന യുഎഇയുടെ ആവശ്യത്തിന് പിന്നാലെ 3.45 ബില്യൺ ഡോളറിന്റെ മുഴുവൻ കടവും പാകിസ്ഥാൻ തിരിച്ചടച്ചു. അബുദാബി ഫണ്ട് ഫോർ ഡെവലപ്‌മെന്റിലേക്ക് (ADFD) അവസാന ഗഡുവായ ഒരു ബില്യൺ ഡോളർ കൂടി കൈമാറിയതോടെയാണ് വർഷങ്ങളായുള്ള ബാധ്യത തീർത്തതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ വ്യക്തമാക്കി.

ഏഴ് വർഷത്തിനിടെ ആദ്യമായി വായ്പാ കാലാവധി നീട്ടിനൽകാൻ യുഎഇ വിസമ്മതിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിള്ളലായി വിലയിരുത്തപ്പെടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും വിദേശനാണ്യ ശേഖരത്തെ ബാധിക്കുന്ന ഈ തിരിച്ചടവ് ‘ദേശീയ അന്തസ്സ്’ ഉയർത്തിപ്പിടിക്കാനാണ് നടത്തിയതെന്ന് പാകിസ്ഥാൻ ഔദ്യോഗികമായി അറിയിച്ചു. അതേസമയം സൗദി അറേബ്യയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായമാണ് പാകിസ്ഥാനെ ഈ പ്രതിസന്ധി ഘട്ടത്തിൽ തുണച്ചത്.
Pakistan completes the repayment of $3.45 billion to the Abu Dhabi Fund for Development (ADFD) after the UAE declined a loan extension. Explore the diplomatic implications and how Saudi aid helped Pakistan meet this sudden obligation
