2025-26 സാമ്പത്തിക വർഷത്തിൽ ബ്രഹ്മോസ് എയ്‌റോസ്‌പേസിന്റെ വരുമാനം 5,200 കോടി രൂപ പിന്നിട്ടതായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) അറിയിച്ചു. ഉത്തർപ്രദേശിലെ ലക്നൗവിൽ പുതുതായി ആരംഭിച്ച അത്യാധുനിക പ്ലാന്റിൽ നിന്ന് പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ മിസൈലുകളുടെ ആദ്യ ബാച്ച് പുറത്തിറക്കാൻ സാധിച്ചതായി ഡിആർഡിഒ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

ആഗോള വിപണിയിലും ശക്തമായ സാന്നിധ്യമായി മാറുന്ന കമ്പനി, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 4,000 കോടി രൂപയുടെ രണ്ട് പ്രധാന കയറ്റുമതി കരാറുകളിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ചയിച്ച പ്രതിരോധ കയറ്റുമതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ബ്രഹ്മോസ് നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ സായുധ സേനയുടെ എല്ലാ ആവശ്യങ്ങളും നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ നിറവേറ്റിക്കൊണ്ട് ബ്രഹ്മോസ് എയ്‌റോസ്‌പേസ് മികച്ച മുന്നേറ്റമാണ് നടത്തുന്നത്.
BrahMos Aerospace crosses ₹5,200 crore revenue in FY 2025-26. DRDO confirms the first missile batch from the new Lucknow plant and ₹4,000 crore in export deals.
