വിമാനത്തിൽ യാത്ര ചെയ്യാൻ പണമുണ്ടെങ്കിലും ലക്ഷദ്വീപ് കാണാൻ ടിക്കറ്റ് കിട്ടില്ല എന്ന സ്ഥിതിക്ക് ഇനി അങ്ങോട്ട് മാറ്റം വരുന്നു. സീ പ്ലെയ്ൻ സർവീസിനു മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ വിജയകരമായി. ഏറ്റവുമടുത്ത കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് അധികം വൈകാതെ വിമാന സർവീസ് നിലവിൽ വരും. തുറമുഖങ്ങളിൽ നിന്നും യാത്രാ കപ്പൽ സർവീസും വൈകാതെ തുടങ്ങുമെന്നാണ് പ്രതീക്ഷ. കൊച്ചി, ബേപ്പൂർ ഇതോടെ പരിസ്ഥിതിയെ നോവിക്കാതെയും, ലക്ഷദ്വീപിന്റെ സാംസ്കാരിക തനിമ ചോരാതെയുമുള്ള വിനോദസഞ്ചാര വികസനത്തിനും ആക്കം കൂടും .

ദ്വീപ് ഭരണകൂടം പ്രദേശത്തെ ടൂറിസം വികസനവും, കൂടുതൽ വിനോദസഞ്ചാരികളെത്തുമെന്ന പ്രതീക്ഷയോടെയുമാണ് ഇപ്പോൾ നടപടികൾ കൈക്കൊള്ളുന്നത് . അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും കർശന നിയമങ്ങളുടെ നൂലാമാലകളും മൂലം സഞ്ചാരികൾക്ക് ദ്വീപിലേക്കെത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള അവസ്ഥയിൽ നിന്നും ലക്ഷദ്വീപ് പുറത്തു കടക്കാൻ ഒരുങ്ങുകയാണ്.
2024 ജനുവരിയിൽ പ്രഖ്യാപിച്ച സീ പ്ലെയ്ൻ പദ്ധതിക്കായി വിവിധ ദ്വീപുകളിൽ രണ്ടു വർഷം കൊണ്ടുതന്നെ വാട്ടർഡ്രോം സൗകര്യമൊരുക്കാനും പദ്ധതി പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തിക്കാനും ദ്വീപ് ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. ബജറ്റ് വിമാനയാത്രയും പ്രാദേശിക വിമാനത്താവളങ്ങളുടെ വികസനവും ലക്ഷ്യമിട്ടു കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ‘ഉഡാൻ’ പദ്ധതിയിൽ ലക്ഷദ്വീപ് സീപ്ലെയ്ൻ സർവീസുകളെക്കൂടി ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ് . കൊച്ചി, കോഴിക്കോട് ബേപ്പൂർ എന്നിവിടങ്ങളിൽ നിന്നു ലക്ഷദ്വീപിലേക്ക് ഓഗസ്റ്റിൽ സ്വകാര്യ കപ്പൽ സർവീസ് ആരംഭിക്കുമെന്ന പുതിയ പ്രഖ്യാപനവും വിനോദസഞ്ചാര മേഖലയ്ക്ക് പ്രതീക്ഷ പകരുന്നു.
‘സീപ്ലെയ്ൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ലക്ഷദ്വീപിന്റെ വികസനത്തിനും വിനോദ സഞ്ചാര മേഖലയ്ക്കും ഉണർവു പകരും. ദ്വീപിലെ വിദ്യാസമ്പന്നരായ സംരംഭകർക്കും , ചെറുപ്പക്കാർക്കും കൂടുതൽ തൊഴിൽ ലഭ്യമാക്കുന്ന തരത്തിലാണ് വിനോദസഞ്ചാര വികസനം.
ദ്വീപിലേക്കുള്ള യാത്രാനുമതിക്ക് ഉണ്ടായിരുന്ന കർശന വ്യവസ്ഥകൾ, ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത, മദ്യം വിളമ്പുന്നതിലെ വിലക്ക് തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കഴിഞ്ഞ ഒരു വർഷത്തിനിടെ അധികൃതർ നടപടികളെടുത്തു തുടങ്ങി.
ദ്വീപിലേക്കുള്ള പ്രവേശനാനുമതിക്ക് പ്രാദേശിക സ്പോൺസർഷിപ് വേണ്ട എന്ന തീരുമാനം വന്നതോടെ ഇവിടേയ്ക്ക് വരുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവ് കുത്തനെയാണ്. 2022 വരെ പ്രതിവർഷം 10,000 വിനോദസഞ്ചാരികളിൽ താഴെ മാത്രമാണു ദ്വീപ് സന്ദർശിച്ചിരുന്നതെങ്കിൽ 2023ൽ ഇത് 46,000 പേരായി ഉയർന്നിരുന്നു. സന്ദർശന നിയമങ്ങൾ ലഘൂകരിച്ചതോടെ 2026ൽ സഞ്ചാരികളുടെ എണ്ണം ഇരട്ടിയിലേറെ വർധിക്കുമെന്നാണ് അധികൃതരുടെ കണക്ക്.
Following a successful trial run, a new seaplane service from Kochi to Lakshadweep is set to launch alongside private ship services from Beypore. Discover how relaxed entry rules and the UDAN scheme are transforming Lakshadweep tourism.
