Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
EDITORIAL INSIGHTS

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

യഥാർത്ഥത്തിൽ മദ്യവും ലോട്ടറിയുമല്ലാതെ വളരാൻ മറ്റ് മാർഗ്ഗമില്ലാത്ത സംസ്ഥാനമാണോ കേരളം? അതോ നമ്മുടെ മുൻ സർക്കാരുകൾക്ക്, കൺമുന്നിലുള്ള മറ്റ് വരുമാന സ്രോതസ്സുകൾ കണ്ടെത്താൻ കാഴ്ചയില്ലാതെ പോയതാണോ? കേരളത്തിന്റെ ആകെ റവന്യൂ വരുമാനത്തിൽ വലിയൊരു പങ്കും മദ്യവും ലോട്ടറിയുമാണ് എന്ന വാദത്തിന് പിന്നിലെ ആധികാരിക ഡാറ്റ എന്താണ്? കേരളത്തിന്റെ 2024-25 ബജറ്റ് കണക്കുകളും 16-ആം ധനകാര്യ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങളും പരിശോധിച്ചാൽ സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനം ഏകദേശം ₹1,38,655 കോടിയാണെന്ന് കാണാം. ഇതിൽ മദ്യ വിൽപനയിൽ നിന്ന് മാത്രം ₹19,088 കോടിയും ലോട്ടറി വിൽപനയിലൂടെ ₹12,529 കോടിയും കിട്ടുന്നു. മദ്യം, ലോട്ടറി എന്നിവയിൽ നിന്നുള്ള സംയുക്ത വരുമാനം, ഏകദേശം ₹31,618 കോടിയാണ്, ഇത് സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ ഏതാണ്ട് 25% വരും. ഒരു സംസ്ഥാനത്തിന്റെ കാൽഭാഗം വരുമാനവും മദ്യത്തിൽ നിന്നും ചൂതാട്ടത്തിൽ നിന്നുമാകുമ്പോൾ ജനങ്ങൾ പറയുന്ന പരിഹാസത്തിൽ കാര്യമുണ്ടെന്ന് തോന്നും. പക്ഷേ, ഇവിടെ പലരും കാണാതെ പോകുന്ന 'യഥാർത്ഥ ചിത്രം' ഒളിഞ്ഞിരിപ്പുണ്ട്. എന്താണത്?
Nisha KrishnanBy Nisha Krishnan19 May 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിന്റെ ഐഡന്റിറ്റി, വാസ്തവത്തിൽ വലിയ വൈരുദ്ധ്യമുള്ള ഒന്നാണ്. “പണക്കാരായ ജനങ്ങളും പാവപ്പെട്ട സർക്കാരും”- Rich People and Poor Government. കേരളത്തിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ 60 ശതമാനത്തിലധികം കൂടുതലാണെന്ന് അറിയാമല്ലോ. എന്നാൽ സംസ്ഥാനത്തിന്റെ സ്വന്തം നികുതി-ജിഡിപി അനുപാതം അതായത് Tax-to-GSDP Ratio കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ പകുതിയായി കുറഞ്ഞു! നാട്ടിലെ ജനങ്ങളുടെ കയ്യിൽ പണമുണ്ട്, പക്ഷേ ആ പണത്തെ പ്രൊഡക്റ്റീവായ നികുതി സ്രോതസ്സുകളാക്കി മാറ്റാൻ നമ്മുടെ സർക്കാരുകൾക്ക് നയങ്ങളില്ല, അഥവാ സാധിക്കുന്നില്ല.  


എവിടെയാണ് പണം ഒലിച്ചുപോകുന്നത്? നമുക്ക് കേരളത്തിന്റെ വരുമാനത്തെ സെക്ടർ വൈസ് ആയി ഒന്ന് വിഭജിക്കാം. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ 65 ശതമാനവും സർവീസ് സെക്ടർ ആണ്. ഇൻഡസ്ട്രി 23 ശതമാനവും അഗ്രികൾച്ചർ വെറും 12 ശതമാനവുമാണ്. എന്നാൽ ഈ സർവീസ് സെക്ടറിൽ നിന്നുള്ള വലിയ വരുമാന സാധ്യതകളെ നമ്മൾ ശരിയായി ടാപ്പ് ചെയ്യുന്നുണ്ടോ?

Kerala revenue source and VD Satheesan

വരവ് കുറയുന്നത് ഒരു പ്രശ്നമാണ് അതേസമയം, വരുന്ന പണം എങ്ങോട്ട് പോകുന്നു എന്നത് അതിലും വലിയ പ്രശ്നമാണ്. ഇവിടെയാണ് കേരളത്തിന്റെ ‘കമ്മിറ്റഡ് എക്സ്പെൻഡിച്ചർ’വില്ലനാകുന്നത്. ബജറ്റ് കണക്കുകൾ പ്രകാരം, കേരളത്തിന് ലഭിക്കുന്ന സ്വന്തം റവന്യൂ വരുമാനത്തിന്റെ 71 ശതമാനവും ചിലവാകുന്നത് മൂന്ന് കാര്യങ്ങൾക്കാണ്. ശമ്പളം, പെൻഷൻ, പലിശ!

Kerala revenue source and VD Satheesan

പ്രിയപ്പെട്ട മുഖ്യമന്ത്രി, ലോട്ടറിയും മദ്യവും കേരളത്തിന്റെ ഗതികേടല്ല, മറിച്ച് നമ്മുടെ ധനസൂത്രണത്തിന്റെ അലസതയാണ്. എളുപ്പത്തിൽ പണമുണ്ടാക്കാൻ ഈ രണ്ട് വഴികൾ മാത്രം നോക്കിയിരുന്ന മുൻകാല നയങ്ങൾ ഇനി മാറ്റണം. കേരളത്തിൽ വിഭവങ്ങളുണ്ട്, ലോകം ആദരിക്കുന്ന മനുഷ്യവിഭവശേഷിയുണ്ട്, ഉയർന്ന പ്രതിശീർഷ വരുമാനമുള്ള ജനങ്ങളുണ്ട്. കുറവ് ഒരൊറ്റ കാര്യമാണ്! അവയെ ഉൽപ്പാദനക്ഷമമായ വരുമാന സ്രോതസ്സുകളാക്കി മാറ്റാനുള്ള ‘രാഷ്ട്രീയ ഇച്ഛാശക്തി’. താങ്കൾക്ക് അത് ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം, വർത്തമാന കേരളത്തിൽ – ഔട്ട് ഓഫ് ദ ബോക്സ് – ചിന്തിക്കാൻ ശേഷിയുള്ള അപൂർവ്വം രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് താങ്കൾ!

Kerala revenue source and VD Satheesan

വ്യവസായ സൗഹൃദ അന്തരീക്ഷം എന്നാൽ വൻകിട മുതലാളിമാർക്ക് ചുവപ്പ് പരവതാനി വിരിക്കൽ മാത്രമല്ല, കൺമുന്നിലുള്ള നൂതന സ്രോതസ്സുകളെ ഡിജിറ്റൽ യുഗത്തിനനുസരിച്ച് മാറ്റിയെടുക്കലാണ്. വടശ്ശേരി ദാമോദര മേനോൻ സതീശൻ മുഖ്യമന്ത്രിയായി ആദ്യ ക്യാബിനറ്റ് കഴിഞ്ഞുള്ള തീരുമാനങ്ങൾ ശ്രദ്ധിച്ചോ? ആശാ വർക്കർമാരുടെ ഓണറേറിയം വര്‍ധിപ്പിച്ചു. നല്ല തീരുമാനമാണ്, വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്.. നല്ല തീരുമാനമാണ്. വനിതകൾക്ക് എല്ലാം സൗജന്യ കെഎസ്ആർടിസി യാത്ര.. അത് വേണമായിരുന്നോ? വലിയ പ്രതീക്ഷയുമായി അധികാരത്തിലെത്തുമ്പോൾ ജനപക്ഷമുള്ള തീരുമാനങ്ങൾ പ്രഖ്യാപിച്ചേ പറ്റൂ.  കേരളം പോലെ ഒരു സംസ്ഥാനത്ത് പ്രത്യേകിച്ചും. പക്ഷേ ശ്രദ്ധിച്ചോ ആദ്യ കാബിനറ്റിലെ തീരുമാനങ്ങളെല്ലാം ചിലവ് ചെയ്യുന്നവ മാത്രമായി. ഒരു പ്രഖ്യാപനമെങ്കിലും വരവ് കൂട്ടുന്ന, സംസ്ഥാനത്തിന്റെ റവന്യൂവിൽ പ്രതിഫലിക്കുന്ന ഒരു തീരുമാനം എങ്കിലും ആദ്യ ക്യാബിനറ്റിൽ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചു, കാരണം സിഎം, വിഡി സതീശനല്ലേ?–

Kerala revenue source and VD Satheesan

With 25% of Kerala’s revenue tied to liquor and lotteries, can the new Chief Minister VD Satheesan break the cycle? Discover 6 practical avenues to rescue the state from its massive debt trap

16th Finance Commission Kerala banner committed expenditure Kerala economic reforms Kerala Kerala budget 2024-25 Kerala debt trap Kerala economy Kerala financial crisis Kerala revenue sources Kerala service sector Tax-to-GSDP ratio Kerala VD Satheesan cabinet decisions VD Satheesan Chief Minister
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Nisha Krishnan
  • Website
  • Facebook

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Related Posts

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026

ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

19 May 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil