ക്ലാസിക് ബൈക്ക് പ്രേമികളുടെ നെഞ്ചിടിപ്പേറ്റാൻ റോയൽ എൻഫീൽഡിന്റെ പുത്തൻ കരുത്തൻ ‘ബുള്ളറ്റ് 650’ ഉടൻ മാർക്കറ്റിലേക്ക് എത്തിയേക്കും. കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും, ജൂണിൽ ബുള്ളറ്റ് 650 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചനകൾ.
പ്രമുഖ ഓട്ടോമൊബൈൽ വെബ്സൈറ്റായ ‘ബൈക്ക്വാലെ’ ഉൾപ്പെടെയുള്ളവരുടെ റിപ്പോർട്ടുകൾ പ്രകാരം, 2.80 ലക്ഷം രൂപ മുതൽ 2.90 ലക്ഷം രൂപ വരെയായിരിക്കും എക്സ്-ഷോറൂം വില.

ഡിജിറ്റൽ ലോകത്ത് സജീവം; ലോഞ്ച് ഉടൻ?
ലോഞ്ച് തീയതി കമ്പനി രഹസ്യമാക്കി വെച്ചിരിക്കുകയാണെങ്കിലും, റോയൽ എൻഫീൽഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ബുള്ളറ്റ് 650-ന്റെ പ്രത്യേക പേജ് ഇതിനകം തന്നെ ലൈവ് ആയിക്കഴിഞ്ഞു. ബൈക്കിന്റെ നിറങ്ങൾ, സാങ്കേതിക വിവരങ്ങൾ (Specifications), ബുക്കിംഗ് നിർദ്ദേശങ്ങൾ എന്നിവയെല്ലാം ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബൈക്ക് വിപണിയിലിറക്കാൻ കമ്പനി പൂർണ്ണ സജ്ജമാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്.
മാധ്യമ അവലോകനങ്ങൾ ആരംഭിക്കുന്നു
ഓട്ടോമൊബൈൽ മാധ്യമപ്രവർത്തകർക്കായി ബുള്ളറ്റ് 650-ന്റെ റിവ്യൂ യൂണിറ്റുകൾ (Review Units) കമ്പനി കൈമാറിത്തുടങ്ങിയതായാണ് വിവരം. സാധാരണയായി ഒരു വാഹനം വിപണിയിലെത്തുന്നതിന് തൊട്ടുമുമ്പാണ് മാധ്യമങ്ങൾക്കായുള്ള ടെസ്റ്റ് റൈഡുകളും റിവ്യൂകളും കമ്പനികൾ ഡിസിട്രിബ്യൂട്ട് ചെയ്യാറ്.
എന്തൊക്കെ പ്രതീക്ഷിക്കാം?
റോയൽ എൻഫീൽഡിന്റെ ജനപ്രിയ 650 സിസി പാരലൽ-ട്വിൻ എഞ്ചിൻ (Parallel-twin engine) കരുത്തിലായിരിക്കും ഈ ബൈക്കും എത്തുക. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650, സൂപ്പർ മീറ്റിയോർ 650 തുടങ്ങിയ മോഡലുകളിലെ അതേ തകർപ്പൻ പെർഫോമൻസ് ബുള്ളറ്റിന്റെ ഐതിഹാസികമായ ലുക്കിലും ഗാംഭീര്യത്തിലും ഇനി കാണാം.
ഒഫീഷ്യൽ കൺഫർമേഷനു വേണ്ടി ആരാധകർക്ക് അൽപം കൂടി കാത്തിരിക്കേണ്ടി വരും. എങ്കിലും, ഈ ജൂൺ മാസത്തിൽ തന്നെ ഇന്ത്യൻ റോഡുകളിൽ പുതിയ ബുള്ളറ്റിന്റെ ഗർജ്ജനം കേൾക്കാനാകുമെന്നാണ് ഓട്ടോമൊബൈൽ ലോകത്തെ പ്രമുഖർ വിലയിരുത്തുന്നത്
Royal Enfield has officially launched the iconic twin-cylinder Bullet 650 in India at ₹3,64,856. Explore the performance, specs, and available color options.
