സംസ്ഥാനത്തെ വെള്ളാനകളായി മാറിയ പൊതുമേഖലാ സ്ഥാപനങ്ങളെ പൊളിച്ചടുക്കി പരിഷ്കരിക്കാൻ യുഡിഎഫ് നീക്കം. വൈദ്യുതി മേഖലയില്‍ സ്വകാര്യ നിക്ഷേപം, ബെവ്‌കോ-സപ്ലൈകോ ലയനം, കിഫ്ബിക്ക് നിയന്ത്രണം എന്നിവ നീക്കത്തിന്റെ ഒരു ഭാഗം മാത്രം. നഷ്ടത്തിൽ നിന്നും കര കയറാന്‍ ധവളപത്രത്തിലെ കടുത്ത നിര്‍ദേശങ്ങള്‍ നടപ്പാക്കി വിപ്ലവകരമായ തീരുമാനങ്ങൾക്ക് യുഡിഎഫ് തയാറെടുക്കുകയാണ്. വിഡി സതീശന്‍ സര്‍ക്കാര്‍ നിയമസഭയില്‍ വെച്ച ധവളപത്രം വ്യക്തമാക്കുന്നത് കേരളത്തിന് നിലവില്‍ 5.07 ലക്ഷം കോടിയുടെ കടമുണ്ടെന്നാണ്.
സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ ഏകദേശം 80 ശതമാനവും ചെലവാകുന്നത് ശമ്പളം, പെൻഷൻ, പലിശ അടവ് എന്നിവയ്ക്കാണ്. അതിനാല്‍ വിരമിക്കല്‍ പ്രായം കേന്ദ്രസർക്കാർ നിലവാരത്തിലേക്ക് (60 വയസ്സ്) ഉയർത്തണം എന്ന് ധവളപത്രം നിർദേശിക്കുന്നു.

വിരമിക്കല്‍ പ്രായം ഒരു വർഷം വർദ്ധിപ്പിക്കുകയാണെങ്കില്‍ പെൻഷൻ ആനുകൂല്യങ്ങള്‍ നല്‍കുന്ന വകയില്‍ സംസ്ഥാനത്തിന് ഒരൊറ്റ വർഷം ഏകദേശം 6,000 കോടി രൂപ ലാഭിക്കാനാകും. കേന്ദ്രസർക്കാരിനെപ്പോലെ പത്തുവർഷത്തിലൊരിക്കല്‍ മാത്രം ശമ്പള കമ്മീഷൻ നടപ്പാക്കുന്ന കാര്യം സംസ്ഥാനവും ഗൗരവമായി പരിഗണിക്കണം.
പൊതുമേഖല സ്ഥാപങ്ങളില്‍ ദേദഗതികള്‍ വരുത്തണമെന്ന നിര്‍ദേശമാണ് ധവളപത്രത്തില്‍ എടുത്തുപറയുന്നത്. വൈദ്യുതി ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനായി ഊര്‍ജ മേഖലയില്‍ സ്വകാര്യ നിക്ഷേപവും അതോടൊപ്പം കേന്ദ്ര പൊതുമേഖല നിക്ഷേപവും കൊണ്ടുവരണം. തുടര്‍ച്ചയായി നഷ്ടം നേരിടുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ സ്വകാര്യവത്കരിക്കുകയോ വേണം.
സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്തേണ്ടത്. ഡിജിറ്റലൈസേഷൻ എന്ന പേരില്‍ നടക്കുന്നത് പഴയ ഫോമുകളും ഫയല്‍ നടപടിക്രമങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റുന്നത് മാത്രമാണ്. നടപടിക്രമങ്ങള്‍ പൂർണ്ണമായും ലളിതമാക്കിയും ജനസൗഹൃദമാക്കിയും യഥാർത്ഥ ഡിജിറ്റല്‍ പരിഷ്കാരം നടപ്പാക്കണം.
സപ്ലൈകോ കനത്ത നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത്, അതിനെ ലാഭകരമായി പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷനുമായി ലയിപ്പിക്കും. ഇത് സപ്ലൈകോയുടെ നഷ്ടം ബീവറേജസ് നികത്തുന്നതിന് വഴിവെക്കും.
കിഫ്ബിയെ പൂര്‍ണമായും സർക്കാർ നിയന്ത്രണത്തിലാക്കണമെന്നും 2016ലെ കിഫ്ബി അനുബന്ധ നിയമത്തില്‍ മാറ്റം വരുത്താനും നിര്‍ദേശമുണ്ട്. കിഫ്ബിയേക്കാള്‍ 1 മുതല്‍ 1.5 ശതമാനം വരെ കുറഞ്ഞ പലിശയ്ക്ക് സര്‍ക്കാരിന് വായ്പ നേരിട്ട് ലഭിക്കുമെന്ന സാഹചര്യത്തില്‍ ധനകാര്യ വകുപ്പ് വായ്പയെടുത്ത് കിഫ്ബിക്ക് നല്‍കുന്നത് വഴി വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താന്‍ രൂപീകരിച്ചതാണ് കിഫ്ബി. എന്നാല്‍ കിഫ്ബിയുടെ വായ്പകള്‍ ഇപ്പോള്‍ സംസ്ഥാനത്തിന്റെ പൊതു കടപരിധിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ല. അതിനാല്‍ തന്നെ 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം.
The UDF white paper presented by VD Satheesan proposes major economic reforms for Kerala, including PSU privatization, merging Bevco-Supplyco, and raising the retirement age to cut public debt.
