ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വിപ്ലവകരമായ മാറ്റവുമായി പൈൻ ലാബ്സ് (Pine Labs) രംഗത്ത്. നിർമിത ബുദ്ധി (AI) ഉപയോഗിച്ച് സ്വയം തീരുമാനങ്ങൾ എടുത്ത് പണമിടപാടുകൾ നടത്താൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ‘ഏജന്റ്-ടു-ഏജന്റ്’ പേയ്മെന്റ് സംവിധാനം കമ്പനി അവതരിപ്പിച്ചു. യു.പി.ഐ (UPI) സ്റ്റാൻഡിംഗ് മാൻഡേറ്റ് സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ‘പൈൻ ലാബ്സ് പേയ്മെന്റ് പ്രോട്ടോക്കോൾ’ (P3P) പ്രവർത്തിക്കുന്നത്. ഇതോടെ ഓരോ ഇടപാടിനും ഉപയോക്താക്കൾ നേരിട്ട് അനുമതി നൽകേണ്ടി വരുന്ന സാഹചര്യം ഒഴിവാകുന്നു.

ഒരു തവണ മാൻഡേറ്റ് നൽകിയാൽ, പിന്നീട് നിശ്ചയിച്ച നിബന്ധനകൾക്കനുസരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റുകൾക്ക് സ്വതന്ത്രമായി പണമിടപാടുകൾ നടത്താൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഉദാഹരണത്തിന്, സ്വർണ്ണവില കുറയുമ്പോൾ സ്വയമേവ സ്വർണ്ണം വാങ്ങാനോ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ നിശ്ചയിച്ച വിലയിൽ ലഭിക്കുമ്പോൾ അവ വാങ്ങാനോ ഈ സാങ്കേതികവിദ്യ വഴി സാധിക്കും. ഉപയോക്താവിന്റെ പരിധിയിലുള്ള ചെലവുകൾ മാത്രം നടത്താനും സുരക്ഷ ഉറപ്പാക്കാനും കഴിയുന്ന ഈ സംവിധാനം ഡിജിറ്റൽ വാണിജ്യ മേഖലയിൽ വലിയ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുന്നത്.
Pine Labs introduces Pine Labs Payment Protocol (P3P), an AI agent-powered UPI payment system that automates transactions based on user-defined limits and conditions.
