2025-26 സാമ്പത്തിക വർഷത്തിൽ പാകിസ്ഥാന് ലഭിച്ച പ്രവാസികളുടെ പണമിടപാടുകൾ റെക്കോർഡ് തുകയായ 41.6 ബില്യൺ ഡോളറായി ഉയർന്നു. രാജ്യത്തിന്റെ മൊത്തം കയറ്റുമതി വരുമാനത്തേക്കാൾ കൂടുതലാണ് ഈ തുക എന്നത് പാകിസ്ഥാൻ സമ്പദ്വ്യവസ്ഥയ്ക്ക് വലിയൊരു ആശ്വാസമാണ് നൽകുന്നത്. ഏകദേശം 40 ബില്യൺ ഡോളറിന്റെ വ്യാപാരക്കമ്മി പരിഹരിക്കാൻ ഈ തുക സഹായിച്ചു. വിദേശത്തുള്ള പാകിസ്ഥാൻ പൗരന്മാരുടെ നിക്ഷേപം രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്.

പാക് സെൻട്രൽ ബാങ്കിന്റെ കണക്ക് പ്രകാരം സൗദി അറേബ്യയാണ് രാജ്യത്തേക്കുള്ള റെമിറ്റൻസിൽ മുന്നിലുള്ളത്. ജൂണിൽ ഏറ്റവും കൂടുതൽ 829.6 മില്യൺ ഡോളർറാണ് റെമിറ്റൻസ്. യുഎഇ (792.3 മിലയൺ ഡോളർ), യുകെ (514.9 മില്യൺ ഡോളർ), യുഎസ് (296.8 മില്യൺ ഡോളർ) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് പ്രധാന സ്രോതസ്സുകൾ. കൂടാതെ, ഇറ്റലിയിൽ നിന്ന് 121.1 മില്യൺ ഡോളറും ഒമാനിൽ നിന്ന് 110.8 മില്യൺ ഡോളറും ഈ കാലയളവിൽ ലഭിച്ചിട്ടുണ്ട്.
Driven by overseas workers, Pakistan’s annual remittances reached an all-time high of $41.6 billion in fiscal year 2025-26, surpassing the country’s total export earnings
