പ്രശസ്ത റൂഫ്ടോപ്പ് സോളാർ സ്റ്റാർട്ടപ്പായ ‘സോളാർസ്ക്വയറി’ൽ (SolarSquare) ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി നിക്ഷേപം നടത്തി. തന്റെ ഫാമിലി ഓഫീസായ ‘മിഡാസ് ഡീൽസ്’ (Midas Deals) വഴിയാണ് ധോണി 53 മില്യൺ ഡോളറിന്റെ (ഏകദേശം ₹510 കോടി) സീരീസ് സി ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി നിക്ഷേപം നടത്തിയിരിക്കുന്നത്.

പങ്കാളിത്തത്തിന്റെ ഭാഗമായി സോളാർസ്ക്വയറിന്റെ പുതിയ ബ്രാൻഡ് അംബാസഡറായും അദ്ദേഹം ചുമതലയേറ്റിട്ടുണ്ട്. രാജ്യത്ത് റെസിഡൻഷ്യൽ റൂഫ്ടോപ്പ് സോളാർ പ്ലാന്റുകളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ധോണിയുടെ ഈ നിർണയക നിക്ഷേപം. രാജ്യത്തെ 30 മുതൽ 40 വരെ പുതിയ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും, സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും, ഉപഭോക്താക്കൾക്ക് മികച്ച ധനസഹായവും സേവനങ്ങളും ഉറപ്പാക്കാനും സോളാർസ്ക്വയർ ഈ പുതിയ ഫണ്ടിംഗ് ഉപയോഗിക്കും.
ഉയർന്ന വൈദ്യുതി നിരക്കും സർക്കാർ സബ്സിഡികളും കാരണം ഇന്ത്യയിൽ ഹരിത ഊർജത്തിലേക്കുള്ള മാറ്റം വേഗത്തിലാകുകയാണ്. ഇതിനിടയിൽ ധോണിയെപ്പോലൊരു പ്രമുഖൻ ബ്രാൻഡ് അംബാസഡറായും നിക്ഷേപകനായും എത്തിയത് കമ്പനിയുടെ വളർച്ചയ്ക്ക് കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
MS Dhoni’s family office Midas Deals joins SolarSquare’s $53M Series C round as the former Indian captain becomes the rooftop solar startup’s brand ambassador.
