ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ആറ് എയർബസ് A321 വിമാനങ്ങൾ ‘ഗ്രീൻ കോൺഫിഗറേഷനിലേക്ക്’ മാറ്റുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ പുതിയ കരാറുകൾ ഒപ്പുവെച്ചു.

എയർബോൺ ഏർലി വാർണിംഗ് ആൻഡ് കൺട്രോൾ (AEW&C Mk-II) പദ്ധതിയുടെ ഭാഗമായാണ് ഡൽഹിയിലെ AI എൻജിനീയറിങ് സർവീസസ് ലിമിറ്റഡുമായി (AIESL) ഡിആർഡിഒ ഈ കരാറിലെത്തിയത്. ഈ പദ്ധതിയിലെ മിഷൻ സിസ്റ്റങ്ങൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനുമുള്ള പങ്കാളിയായി (DcPP) അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസിനെയും (ADSTL) മറ്റൊരു കരാറിലൂടെ തിരഞ്ഞെടുത്തു.
രാജ്യത്തെ പ്രതിരോധ നിർമ്മാണ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘ആത്മനിഭർ ഭാരത്’ പദ്ധതിക്ക് ഈ നീക്കം വലിയ കരുത്ത് പകരുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഡിആർഡിഓയുടെ കീഴിലുള്ള സെന്റർ ഫോർ എയർബോൺ സിസ്റ്റംസ് (CABS) ആണ് ഈ സുപ്രധാന പദ്ധതിക്ക് നേതൃത്വം നൽകുന്നത്. വിമാനങ്ങളിൽ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും സുരക്ഷിതമായ ആശയവിനിമയ മാർഗ്ഗങ്ങളും ഒരുക്കുന്നതിലൂടെ വ്യോമപ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കാൻ ഈ പദ്ധതി സഹായിക്കും.
DRDO partners with AIESL and Adani Defence for the AEW&C Mk-II project, modifying Airbus A321 aircraft to boost Indian Air Force surveillance
