‘പ്രേമലു’വിന്റെ വൻ വിജയത്തിനു ശേഷം വലിയ അവസരങ്ങൾക്കു പിന്നാലെ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര യുവനടിയായി വളരുകയാണ് മമിത ബൈജു. വിജയ്ക്കൊപ്പമുള്ള ‘ജനനായകൻ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ തമിഴ്, തെലുങ്ക്, മലയാളം സിനിമാമേഖലകളിൽ വലിയ ജനപ്രീതിയാണ് താരം നേടിയെടുത്തിരിക്കുന്നത്. നിലവിൽ ഒരു ചിത്രത്തിന് 2 മുതൽ 3 കോടി രൂപ വരെയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. അഭിനയത്തിന് പുറമെ പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾ, നിക്ഷേപങ്ങൾ എന്നിവയിലൂടെ താരത്തിന്റെ ആകെ ആസ്തി 20 മുതൽ 30 കോടി രൂപ വരെ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സിനിമയിലെ തിരക്കുകൾക്കിടയിൽ കൊച്ചിയിലെ പോഷ് പ്രദേശത്ത് 3 മുതൽ 5 കോടി രൂപ വരെ വിലമതിക്കുന്ന ആഡംബര ഫ്ലാറ്റും സ്വന്തമാക്കിയിട്ടുണ്ട് താരം. ഇതിനുപുറമെ കോട്ടയം കിടങ്ങൂരിലെ കുടുംബവീടുമായുള്ള സ്നേഹബന്ധവും വേരുകളും മമിത ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ സൂര്യയുടെ നായികയായി ‘വിശ്വനാഥ് ആൻഡ് സൺ’ ഉൾപ്പെടെയുള്ള വലിയ പ്രോജക്റ്റുകളിലൂടെ തന്റെ കരിയർ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം
Discover Mamitha Baiju’s estimated net worth of ₹20-30 crore, her per-movie salary, luxury Kochi apartment, and upcoming films alongside top stars.
