റിലയൻസ് ജിയോയുടെ OTT-Pass പോർട്ട്ഫോളിയോ വിപുലീകരിച്ചു. നിലവിലെ പ്രതിമാസ ഓപ്ഷനുകൾക്കൊപ്പം ഇനി 3 മാസത്തെയും ഒരു വർഷത്തെയും വാലിഡിറ്റിയുള്ള പുതിയ OTT-Pass പ്ലാനുകളും ലഭ്യമാകും. കൂടുതൽ ഡാറ്റയും ദീർഘകാല വാലിഡിറ്റിയും പ്രീമിയം വിനോദ സേവനങ്ങളും ഒരുമിച്ച് നൽകുന്നതാണ് പുതിയ പ്ലാനുകളുടെ പ്രത്യേകത.
മൂന്ന് വാലിഡിറ്റി ഓപ്ഷനുകൾ
ജിയോ OTT-Pass ഇനി 28 ദിവസം, 84 ദിവസം, 365 ദിവസം എന്നിങ്ങനെ മൂന്ന് വാലിഡിറ്റി ഓപ്ഷനുകളിൽ ലഭിക്കും. ഓരോ പ്ലാനിലും ഹൈ-സ്പീഡ് ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് 5G സൗകര്യവും ഉൾപ്പെടുന്നു.

₹200 OTT-Pass
നിലവിലുള്ള ₹200 OTT-Pass-ന് 28 ദിവസത്തെ വാലിഡിറ്റിയാണ്. ഈ പ്ലാനിൽ മൊത്തം 30GB ഹൈ-സ്പീഡ് ഡാറ്റയും അൺലിമിറ്റഡ് 5Gയും ലഭിക്കും. വോയ്സ്-ഒൺലി പാക്കുകൾ ഒഴികെ, ആക്ടീവ് ബേസ് പ്ലാനുള്ള എല്ലാ ജിയോ ഉപഭോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാണ്.
പുതിയ ₹550 OTT-Pass
പുതുതായി അവതരിപ്പിച്ച ₹550 OTT-Pass-ന് 84 ദിവസത്തെ വാലിഡിറ്റിയാണ്. പ്ലാനിൽ 90GB ഹൈ-സ്പീഡ് ഡാറ്റയും അൺലിമിറ്റഡ് 5Gയും ലഭിക്കും.
3 മാസമോ ഒരു വർഷമോ വാലിഡിറ്റിയുള്ള ബേസ് പ്ലാനുള്ള ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ഉപയോഗിക്കാം. വോയ്സ്-ഒൺലി പാക്കുകൾക്ക് ലഭ്യമല്ല.
₹2000 OTT-Pass: ഒരു വർഷത്തേക്ക്
ദീർഘകാല OTT ഉപയോക്താക്കളെ ലക്ഷ്യമിട്ട് അവതരിപ്പിച്ച ₹2000 OTT-Pass-ന് 365 ദിവസത്തെ വാലിഡിറ്റിയാണ്. ഒരു വർഷത്തേക്ക് 365GB ഹൈ-സ്പീഡ് ഡാറ്റയും അൺലിമിറ്റഡ് 5Gയും പ്ലാനിൽ ലഭിക്കും. ഒരു വർഷത്തെ ആക്ടീവ് ബേസ് പ്ലാനുള്ള ഉപഭോക്താക്കൾക്കാണ് ഈ പാക്ക് ലഭിക്കുക. വോയ്സ്-ഒൺലി പാക്കുകൾ ഇതിൽ ഉൾപ്പെടില്ല.
ഒറ്റ പാക്കിൽ 15 പ്രീമിയം OTT പ്ലാറ്റ്ഫോമുകൾ
എല്ലാ Jio OTT-Pass പ്ലാനുകളിലും 15 പ്രീമിയം OTT പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസിനൊപ്പം JioTV ആപ്പിലൂടെ 1,000-ലേറെ ലൈവ് ടിവി ചാനലുകളും ലഭിക്കും. പ്രതിമാസം ₹1,500-ലേറെ മൂല്യമുള്ള ആനുകൂല്യങ്ങളാണ് പാക്കേജിലൂടെ ലഭിക്കുന്നതെന്ന് ജിയോ അറിയിച്ചു.
YouTube Premium
OTT-Pass-ന്റെ ഭാഗമായി YouTube Premium ആക്സസും ലഭിക്കും. പരസ്യങ്ങളില്ലാതെ വീഡിയോകൾ കാണുന്നതിനൊപ്പം പശ്ചാത്തലത്തിൽ പ്ലേ ചെയ്യാനും ഓഫ്ലൈൻ ഡൗൺലോഡ് ചെയ്യാനും സാധിക്കും.ടിവി, ടാബ്ലെറ്റ്, മൊബൈൽ തുടങ്ങിയ വിവിധ ഉപകരണങ്ങളിൽ സേവനം ഉപയോഗിക്കാം.
JioHotstar, Amazon Prime
JioHotstar Mobile + Hollywood വഴി ലൈവ് സ്പോർട്സ്, Hotstar Originals, ഹോളിവുഡ് സിനിമകൾ എന്നിവ ആസ്വദിക്കാം. ₹550, ₹2000 പാക്കുകളിൽ Amazon Prime Lite മെമ്പർഷിപ്പിലൂടെ Prime Video ലഭിക്കും. ₹200 പാക്കിൽ Amazon Prime Video Mobile Edition ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മറ്റ് 12 OTT ആപ്പുകളും
JioTV വഴി SonyLIV, ZEE5, Lionsgate Play, Discovery+, SunNXT, FanCode, Hoichoi, Chaupal, Planet Marathi, Kanccha Lannka, TimesPlay, Tarang Plus തുടങ്ങിയ 12 പ്രീമിയം OTT പ്ലാറ്റ്ഫോമുകളിലേക്കും ആക്സസ് ലഭിക്കും. 1,000+ ലൈവ് ടിവി ചാനലുകൾ OTT ഉള്ളടക്കത്തിന് പുറമെ 1,000-ലേറെ ലൈവ് ടിവി ചാനലുകളും പാക്കേജിൽ ഉൾപ്പെടുന്നു. Star Plus HD, Colors HD, SET HD, Sun TV HD, Discovery, Cartoon Network തുടങ്ങിയ പ്രമുഖ ചാനലുകൾ ഇതിൽ ഉൾപ്പെടുന്നു.
പുതിയ പ്ലാനുകൾ എപ്പോൾ മുതൽ?
പുതിയ ₹550, ₹2000 Jio OTT-Pass പ്ലാനുകൾ ഓഗസ്റ്റ് 7, 2026 മുതൽ റീചാർജിനായി ലഭ്യമാണ്. MyJio ആപ്പ്, ഔദ്യോഗിക Jio വെബ്സൈറ്റ്, അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴി പുതിയ പ്ലാനുകൾ സ്വന്തമാക്കാം.
OTT സേവനങ്ങളും ലൈവ് ടിവിയും മൊബൈൽ ഡാറ്റയും ഒരുമിച്ച് ഉപയോഗിക്കുന്നവർക്കായി കൂടുതൽ ദൈർഘ്യമുള്ള ഓപ്ഷനുകൾ അവതരിപ്പിക്കുകയാണ് പുതിയ OTT-Pass വിപുലീകരണത്തിലൂടെ ജിയോ.
JIO EXPANDS ITS OTT-PASS FAMILY WITH NEW QUARTERLY AND ANNUAL OPTIONS
Reliance Jio has announced the expansion of its popular Jio OTT-Pass portfolio with the introduction of new 3-month and 1-year variants. Designed to deliver more data, greater value, and uninterrupted premium entertainment, the newly added plans build upon the existing monthly option to cater to long-term content subscribers.
