ഉൽപ്പാദന ശാലകൾക്ക് ആവശ്യമായ പുനരുപയോഗ ഊർജ്ജ ലഭ്യത ഉറപ്പുവരുത്തുന്നതിനായി 561 കോടി രൂപ നിക്ഷേപിച്ച് രാജ്യത്ത് നാല് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാൻ മാരുതി സുസൂക്കി ഒരുങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ കമ്പനിയുടെ ചെയർമാൻ ആർ.സി. ഭാർഗവയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഹരിയാനയിലെ ഖാർഖോദ പ്ലാന്റിൽ പ്രതിദിനം 10 ടൺ ശേഷിയുള്ള ബയോഗ്യാസ് യൂണിറ്റ് 2026-27 സാമ്പത്തിക വർഷത്തോടെ പ്രവർത്തനസജ്ജമാക്കും.

ഇതോടൊപ്പം മനേസർ യൂണിറ്റിലെ ബയോഗ്യാസ് ഉൽപ്പാദന ശേഷി പ്രതിദിനം 0.7 ടണ്ണായി കമ്പനി ഉയർത്തിയിട്ടുണ്ട്. 2030-31 സാമ്പത്തിക വർഷത്തോടെ പ്രതിദിനം 20 ടണ്ണിലധികം ബയോഗ്യാസ് ഉപയോഗിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ പദ്ധതിയതിലൂടെ സി.എൻ.ജിയുടെ ഇറക്കുമതി കുറയ്ക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും പരിസ്ഥിതി സൗഹൃദ ഇന്ധനം ഉറപ്പാക്കാനും സാധിക്കുമെന്ന് ഭാർഗവ വ്യക്തമാക്കി.
Maruti Suzuki announces an investment of Rs 561 crore to set up four biogas plants to boost renewable energy use and reduce reliance on imported CNG
