പലസ്തീനുമായുള്ള വികസന-മാനുഷിക സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ പുതിയ ഉദ്യമങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പലസ്തീനിൽ 200 ബെഡ്ഡുകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ആധുനിക വൈദ്യസഹായ സൗകര്യങ്ങളും ട്രോമാ സെന്ററും ഉൾക്കൊള്ളുന്നതാണ് ഈ പുതിയ ആശുപത്രി പദ്ധതി.

പലസ്തീൻ സന്ദർശിച്ച വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ശ്രീപ്രിയ രംഗനാഥന്റെ നേതൃത്വത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ. ഇതിനുപുറമെ, പലസ്തീൻ നാഷണൽ പ്രിന്റിങ് പ്രസ്സിൽ സാങ്കേതിക-വൊക്കേഷണൽ വിദ്യാഭ്യാസ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. പ്രിന്റിങ് രംഗത്ത് ആവശ്യമായ പരിശീലനങ്ങൾ നൽകാനാണ് ഈ പുതിയ കേന്ദ്രം ലക്ഷ്യമിടുന്നത്.
ഈ സഹകരണത്തിന് നന്ദി അറിയിച്ചുകൊണ്ട്, 2028-29 വർഷത്തെ യുഎൻ സുരക്ഷാ കൗൺസിൽ സ്ഥിരമല്ലാത്ത അംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് പലസ്തീൻ പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു.
India strengthens bilateral ties with Palestine by signing MoUs to build a 200-bed super specialty hospital and a vocational printing training center.
